5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

University VC Issue : ആറു സർവകലാശാലകളുടെ വി.സിമാരെ കണ്ടെത്താൻ സേർച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവർണർ

Governor Arif mohammad khan: നിലവിൽ കാലിക്കറ്റ് ഒഴികെ ഒരു സർവകലാശാലയിലും സ്ഥിരം വി.സിമാരില്ല എന്നത് ശ്രദ്ധേയമാണ്. അതത് സർവകലാശാലകൾ പ്രതിനിധികളെ നൽകിയിരുന്നില്ല. അതിനാൽ യു.ജി.സി.യുടെയും ചാൻസലറെന്നനിലയിൽ തന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതിക്ക് രൂപംനൽകിയത് എന്ന ​ഗവർണർ വ്യക്തമാക്കി.

University VC Issue : ആറു സർവകലാശാലകളുടെ വി.സിമാരെ കണ്ടെത്താൻ സേർച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവർണർ
Follow Us
aswathy-balachandran
Aswathy Balachandran | Published: 29 Jun 2024 06:38 AM

തിരുവനന്തപുരം: ആറു സർവകലാശാലകളുടെ വി.സിമാരെ കണ്ടെത്താൻ സേർച്ച് കമ്മിറ്റികൾ രൂപവത്കരിച്ചു. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് നടപടി. കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാർഷിക, മലയാളം സർവകലാശാലകളുടെ വി.സി. നിയമനങ്ങൾക്കാണ് സേർച്ച് കമ്മിറ്റിയെ രൂപീകരിച്ചത്. കേരള സർവകലാശാല സേർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ നോമിനിയായി ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.സി. നിയമന നിയമപ്രകാരം എട്ടംഗ കമ്മിറ്റിയുമായി മുന്നോട്ടുപോകാനാണ് ​ഗവർണറുടെ തീരുമാനം. നാലുവർഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റംവരുന്നഘട്ടത്തിൽ സർവകലാശാലകളിലെ ഇൻ-ചാർജ് ഭരണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് എന്നുകണ്ടാണ് സ്ഥിരം വി.സി. നിയമനത്തിലേക്ക് ഗവർണർ എത്തിയത് എന്നാണ് നി​ഗമനം.

ALSO READ: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കം; വിജ്ഞാനോത്സവമായി ആഘോഷിക്കും

നിലവിൽ കാലിക്കറ്റ് ഒഴികെ ഒരു സർവകലാശാലയിലും സ്ഥിരം വി.സിമാരില്ല എന്നത് ശ്രദ്ധേയമാണ്. അതത് സർവകലാശാലകൾ പ്രതിനിധികളെ നൽകിയിരുന്നില്ല. അതിനാൽ യു.ജി.സി.യുടെയും ചാൻസലറെന്നനിലയിൽ തന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതിക്ക് രൂപംനൽകിയത് എന്ന ​ഗവർണർ വ്യക്തമാക്കി.

സർവകലാശാലകൾ പ്രതിനിധികളെ പിന്നീട് നിർദേശിച്ചാൽ അവരെ സമിതികളിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗവർണറുടെ അധികാരം കുറച്ച ബില്ലിൽ രാഷ്ട്രപതിയുടെ തീരുമാനം വരുന്നതുവരെ സ്ഥിരം വി.സിമാർ വേണ്ടെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്.
സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ നീക്കം.

വി സി നിയമനം സംബന്ധിച്ച് രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കം എന്താവും എന്ന ചോദ്യമാണ് ഉയരുന്നത്. വിജ്ഞാപനം ഓരോ സർവകലാശാല സിണ്ടിക്കേറ്റുകളും കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യത കൂടുതലാണ്. സർക്കാരും ഗവർണ്ണർക്ക് എതിരെ രംഗത്തു വരുമെന്നുള്ള നി​ഗമനവുമുണ്ട്. അതെ സമയം വി സി മാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈകോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവനിൽ നിന്നുള്ള മറുപടി.

Stories