University College SFI : ഭിന്നശേഷി വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പൻഷൻ

University College SFI Assault : ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പൻഷൻ. ഈ മാസം രണ്ടിന് നടന്ന സംഭവത്തിലാണ് അന്വേഷണവിധേയമായി നാല് പേരെ സസ്പൻഡ് ചെയ്തത്.

University College SFI : ഭിന്നശേഷി വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പൻഷൻ

യൂണിവേഴ്സിറ്റി കോളജ് (Image Courtesy - Social Media)

Published: 

16 Dec 2024 08:30 AM

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പൻഷൻ. യൂണിറ്റ് സെക്രട്ടറിയും പ്രസിഡൻ്റും അടക്കമുള്ള നേതാക്കളെയാണ് സസ്പൻഡ് ചെയ്തത്. ഈ മാസം രണ്ടിനാണ് 19 വയസുകാരനായ മുഹമ്മദ് അനസിനെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വച്ച് നേതാക്കൾ മർദ്ദിച്ചത്. ഓഫീസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കിയായിരുന്നു മർദ്ദനം.

യൂണിറ്റ് സെക്രട്ടറിയും പിജി സുവോളജി രണ്ടാം വർഷം വിദ്യാർത്ഥിയുമായ വിധു ഉദയ, പ്രസിഡൻ്റും ബിഎ ഫിലോസഫി മൂന്നാം വർഷ വിദ്യാർത്ഥിയുമായ അമൽ ചന്ദ് എന്നിവർക്കൊപ്പം ബിഎ ഹിസ്റ്ററി മൂന്നാം വർഷം വിദ്യാർത്ഥി മിഥുൻ, ബിഎ ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അലൻ ജമാൽ എന്നിവരെയാണ് കോളജിൽ നിന്ന് അന്വേഷണവിധേയമായി സസ്പൻഡ് ചെയ്തത്. കോളജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.

പരാതിക്കാരനായ മുഹമ്മദ് അനസിൻ്റെ മൊഴി അച്ചടക്ക സമിതി രേഖപ്പെടുത്തിയിരുന്നു. ഇത് പ്രകാരമാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്തതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികൾ അച്ചടക്കസമിതിയ്ക്ക് മൊഴിനൽകാൻ തയ്യാറായില്ല. ഇവർക്കായി ഇന്ന് ഹിയറിങ് നടത്തുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പി സുധീർ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഈ അന്വേഷണം ആരംഭിച്ചിട്ടില്ല.

Also Read : Kerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും കൻ്റോണ്മെൻ്റ് പോലീസ് പറഞ്ഞതായി മനോരമഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിന് വിരുദ്ധമാണ് കമ്മീഷണറിൻ്റെ പ്രതികരണം. തിരച്ചിൽ നിർത്തിവച്ചിട്ടില്ലെന്നും കർശന നടപടിയെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് കമ്മീഷണർ ജി സ്പർജൻ കുമാർ പറഞ്ഞത്.

ഈ മാസം രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെ എസ്എഫ്ഐ നേതാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കിയായിരുന്നു ആക്രമണം. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് അഫ്സലിനെ സംഘം വളഞ്ഞിട്ട് തല്ലി. അനസിന് ഒരു കാലിൽ സ്വാധീനക്കുറവുണ്ട്. ഈ കാലിൽ ചവിട്ടിയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചും ക്രൂരമായ ആക്രമണമാണ് യൂണിറ്റ് കമ്മറ്റി ഓഫീസിൽ വച്ച് നടന്നത്. നേതാക്കൾ പറയുന്നത് പ്രകാരം സംഘടനാപ്രവർത്തനം നടത്തിയില്ലെന്നാരോപിച്ചാണ് ഇവർ തന്നെ മർദ്ദിച്ചതെന്ന് അനസ് പോലീസിന് മൊഴിനൽകിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അനസിൻ്റെ സുഹൃത്തിനെയും എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയായ ലക്ഷദ്വീപ് സ്വദേശിയെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മർദ്ദിച്ചത്. ഈ മാസം 15ന് രാത്രി 12 മണിയോടെയായിരുന്നു മർദ്ദനം. ചെവിക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. വിദ്യാർഥിയുടെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 

Related Stories
SOG Commando Death: ചിലർ ചതിച്ചു, ഈ മെസേജ് എസിപി അജിത് സാറിനെയും കാട്ടണേ..! സിപിഒ‌‌ വിനീതിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Kerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
Pathanamthitta Accident: എട്ടുവർഷം നീണ്ട പ്രണയം; ജീവിച്ച് കൊതി തീരും മുൻപേ മടക്കം; അനുവിന്റെ ജന്മദിനം ആഘോഷമാക്കാൻ തീരുമാനിച്ച നിഖിൽ; നോവായി നവദമ്പതികൾ
Christmas Exam Question Paper Leak: ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ് പ്ലാറ്റ്‌ഫോമുകള്‍, വിശ്വാസ്യത തകര്‍ക്കാര്‍ ശ്രമിക്കുന്നു; വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ്‌
Pathanamthitta Accident: വിവാഹം കഴിഞ്ഞ് 15 നാൾമാത്രം, മലേഷ്യയിലേക്ക് സ്വപ്ന യാത്ര; നോവായി അനുവും നിഖിലും
Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?
യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ