5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: പാര്‍ക്ക് ചെയ്തിടത്ത് ഔദ്യോഗികവാഹനം കണ്ടില്ല; പിന്നാലെ ഓട്ടോ പിടിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Suresh Gopi: സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പോലീസുകാർ ഔദ്യോഗിക വാഹനം കണ്ടെത്തി സുരേഷ് ഗോപി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തി.

Suresh Gopi: പാര്‍ക്ക് ചെയ്തിടത്ത് ഔദ്യോഗികവാഹനം കണ്ടില്ല; പിന്നാലെ ഓട്ടോ പിടിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സുരേഷ് ഗോപി(image credits: screengrab)
sarika-kp
Sarika KP | Updated On: 04 Nov 2024 18:49 PM

ആലപ്പുഴ :പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിലെ പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി. മുഖ്യാത്ഥിതിയായി പരിപാടിയില്‍ പങ്കെടുത്തതിനു സേവഭാരതിയുടെ സ്റ്റാളും ഉദ്ഘാടനം ചെയ്ത് തിരികെ പോകാനായി വാഹനം പാർക്ക് ചെയ്ത ഇടത്തേക്ക് സുരേഷ് ​ഗോപി എത്തിയത്. എന്നാൽ ഈ സമയത്ത് പാർക്ക് ചെയ്തിടത്ത് വാഹനം കാണാനില്ലായിരുന്നു.

തുടർന്ന് ഔദ്യോഗിക വാഹനത്തിനായി കുറച്ച് നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പോലീസുകാർ ഔദ്യോഗിക വാഹനം കണ്ടെത്തി സുരേഷ് ഗോപി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തി. ഇതോടെ സുരേഷ് ഗോപി ഓട്ടോയില്‍ നിന്നും ഇറങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറി കുമരകത്തേക്ക് പോകുകയും ചെയ്തു.

Also read-Kerala By-Election 2024: എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ല, ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ല – സുകുമാരൻ നായർ

ആദ്യം പാർക്ക് ചെയ്തിടത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്ത് വന്നു. അതേസമയം പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടായക്കിയതെന്ന വാദവും ഉയരുന്നുണ്ട്.