Suresh Gopi: ’14 ദിവസത്തിനകം ശക്തന്‍പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ ഞാൻ പണിതു നൽകും’; സുരേഷ് ഗോപി
14 ദിവസത്തിനകം ശക്തന്‍പ്രതിമ പുനഃസ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂര്‍: രണ്ട് മാസം മുൻപ് കെഎസ്ആർടിസി ബസ്ടിച്ച് തകർന്നുവീണ ശക്തൻ തമ്പുരാന്റെ പ്രതിമ പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രണ്ട് മാസം കൊണ്ട് പ്രതിമ പുനർനിർമ്മിക്കുമെന്ന സർക്കാർ ഉറപ്പ് പാലിച്ചില്ലെന്നും 14 ദിവസത്തിനകം ശക്തന്‍പ്രതിമ പുനഃസ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യപ്രതിജ്ഞ കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ മേയറെ വിളിച്ച് പറഞ്ഞതാണ് വെങ്കല പ്രതിമ ചെയ്ത് തരാം, സ്ഥാപിക്കുമോ എന്ന്. അദ്ദേഹം ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഒരു തീരുമാനം അറിയിക്കട്ടെ. ഇപ്പോൾ ഓർഡർ കൊടുത്താൽ ആറ് മാസം എടുക്കും പ്രതിമ പണിതുവരാൻ. എം പി ഫണ്ടിൽ നിന്ന് കൊടുക്കാൻ നമ്മുക്ക് നിയമം ഇല്ല. അങ്ങനെയൊരു ബഹുമതി തൃശൂരിനു നൽകണമെന്ന് തോന്നിയതു കൊണ്ട് ഞാൻ അത് ചെയ്യാൻ തയ്യാറാണ്- സുരേഷ് ഗോപി പറഞ്ഞു.
ജൂൺ 9നാണ് ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ കെ.എസ്. ആര്‍.ടി.സി വോള്‍വോ ബസ് ഇടിച്ച് മറിഞ്ഞ് വീണത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇതിനു പിന്നാലെ അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ എം.കെ വർഗീസ് അറിയിച്ചിരുന്നു. ഇതിനു പുറമെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജനും രംഗത്ത് എത്തിയിതരുന്നു. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അന്ന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നായിരുന്നു റവന്യൂ മന്ത്രി പറഞ്ഞത്. തൃശൂരിന്‍റെ അടയാളങ്ങളില്‍ ഒന്നായ പ്രതിമ നിര്‍മ്മിച്ച ശില്പികളുമായി ആലോചിച്ച് വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിമയുടെ പുനനിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് പ്രതിമ തന്റെ സ്വന്തം ചിലവിൽ നിർമ്മിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം വളരെക്കാലമായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ 2020-ല്‍ ആണ് പ്രതിമ സ്ഥാപിച്ചത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ എം.കെ വർഗീസ് അറിയിച്ചു.