5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uma Thomas MLA: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്ക്

Uma Thomas MLA Injury: സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയാണ് ഒരു നില പൊക്കത്തിൽ നിന്ന് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ എംഎൽഎ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

Uma Thomas MLA: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്ക്
ഉമ തോമസ്‌ Image Credit source: Social Media
athira-ajithkumar
Athira CA | Updated On: 30 Dec 2024 06:24 AM

‌കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്ക്. ​ഗുരുതര പരിക്കേറ്റ എംഎൽഎയെ റെനെെ മെഡിസെറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ട്രോമാകെയർ വിഭാ​ഗത്തിലാണ് തൃക്കാക്കര എംഎൽഎ ഉള്ളത്. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയാണ് ഒരു നില പൊക്കത്തിൽ നിന്ന് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ എംഎൽഎ സിടി സ്കാനിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഏകദേശം 20 അടിപ്പൊക്കത്തിൽ നിന്ന് കോൺ​ഗ്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎയുടെ ആരോ​ഗ്യസ്ഥിതി ഉടൻ പുറത്തുവിടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ മൃദം​ഗനാദം നൃത്ത പരിപാടിയിൽ പങ്കെടുക്കാനായാണ് എംഎൽഎ സ്റ്റേഡിയത്തിൽ എത്തിയത്. ഇന്ന് വെെകുന്നേരം ആറേ മുക്കാലോട് കൂടി എംഎൽ‌എ സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റേജിന്റെ കെെവരിയിൽ തട്ടിയാണ് എംഎൽഎ താഴേക്ക് വീണത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നൃത്ത പരിപാടി വീക്ഷിക്കാനായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. താഴെ വീണ എംഎൽഎയെ സ്റ്റേഡിയത്തിലെ വോളന്റിയർമാർ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം, ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ALSO READ: Wild Elephant Attack: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, യുവാവിന് ദാരുണാന്ത്യം

കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിനെ കൊച്ചി റെനെെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യസ്ഥിതിയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിലും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ വെന്റിലേറ്ററിന്റെ സഹായം ഉറപ്പ് വരുത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാൽ എംഎൽഎയെ സ്കാനിം​ഗ് ഉൾപ്പെട്ടതിനാൽ എംഎൽഎയെ സ്കാനിം​ഗ് ഉൾപ്പെടെയുള്ള വിദ​ഗ്ധ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ചാലക്കുടി എംപി ബെന്നി ബെഹനാൻ പറഞ്ഞു.

എംഎൽഎ താഴേ വീണ സ്ഥലത്ത് എംഎൽഎ റിബൺ മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെടാതെ എംഎൽഎ കാൽതെറ്റി വീഴുകയായിരുന്നെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. സ്റ്റേഡിയത്തിൽ പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയ ഡോക്ടർമാർ എംഎൽഎയുടെ പരിക്ക് ​ഗുരുതരമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശുപത്രിയിൽ എത്തിച്ച സമയത്ത് എംഎൽഎയുടെ തലയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തലയിലെയും മൂക്കിയിലെയും രക്തസ്രാവം മാറ്റാനുള്ള ചികിത്സയാണ് ഡോക്ടർമാർ ആദ്യം നൽകിയത്. ശേഷം എംആർഐ സി.ടി സ്കാനിന് വിധേയമാക്കുകയായിരുന്നു. ജോയ് ആലുക്കാസായിരുന്നു മൃദം​ഗനാദം എന്ന പരിപാടിയുടെ സംഘാടകർ. 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തിയുള്ള പരിപാടിയാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നത്. ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള പരിപാടി നടന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വിഐപി ​ഗാലറിയിൽ നിന്ന് കാൽതെന്നി എംഎൽഎ താഴേക്ക് വീണത്. വീഴ്ചയിൽ എംഎൽഎയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. താത്കാലികമായി നിർത്തി വച്ചിരുന്ന പരിപാടി വീണ്ടും പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.