5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uma Thomas Health Update: ഉമാ തോമസ് കണ്ണ് തുറന്നു; എംഎൽഎയുടെ ആരോ​ഗ്യസ്ഥിതിയിൽ ആദ്യ മെഡിക്കൽ ബുളറ്റിൻ രാവിലെ 10 മണിക്ക്

Uma Thomas MLA Latest Health Update: ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കസ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഏകദേശം 20 അടി ഉയരത്തിൽ നിന്ന് കോൺ​ക്രീറ്റിലേക്ക് തലയിടിച്ച് വീണ എംഎൽഎയുടെ തല, ശ്വാസകോശം, നട്ടെല്ല് എന്നിവയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.

Uma Thomas Health Update: ഉമാ തോമസ് കണ്ണ് തുറന്നു; എംഎൽഎയുടെ ആരോ​ഗ്യസ്ഥിതിയിൽ ആദ്യ മെഡിക്കൽ ബുളറ്റിൻ രാവിലെ 10 മണിക്ക്
എംഎൽഎ ഉമാ തോമസ്Image Credit source: Facebook
athira-ajithkumar
Athira CA | Updated On: 31 Dec 2024 07:41 AM

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. റെനെ മെഡിസിറ്റി ആശുപത്രിയിലെ ട്രോമാ കെയർ വിഭാ​ഗത്തിൽ ചികിത്സയിലുള്ള എംഎൽഎ വെന്റിലേറ്ററിലാണ്. അബോധാവസ്ഥയിലായിരുന്ന എംഎൽഎ കണ്ണ് തുറന്നതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. അമ്മ കണ്ണ് തുറന്നെന്നും കെെകാലുകൾ അനക്കിയെന്നും എംഎൽഎയുടെ മകനെ ഉദ്ധരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിലെ നീർക്കെട്ടും ​ഗുരുതരമായതിനാലാണ് എംഎൽഎയ്ക്ക് വെന്റിലേറ്റർ സഹായവും ഉറപ്പ് വരുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരുന്ന മെഡിക്കൽ ബോർഡ് തുടർ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കും. വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ ഉൾപ്പെടെ തീരുമാനമെടുക്കുക ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് യോ​ഗമാണ്.

അതേസമയം, 12,000 നർത്തകരെ സംഘടിപ്പിച്ച് ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള മൃദം​ഗനാദം പരിപാടിക്കിടെയാണ് എംഎൽഎയ്ക്ക് പരിക്കേറ്റത്. ഈ പരിപാടിക്കായി സ്റ്റേജ് നിർമ്മിച്ചത് അപകടകരമായി തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംഘാടകർക്ക് വൻ സുരക്ഷ വീഴ്ച ഉണ്ടായെന്നും സംയുക്ത അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്നാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. പരിപാടിയുടെ ഭാ​ഗമായി അധികമായി നിർമ്മിച്ച സ്റ്റേജിന് വേണ്ടത്ര ഉറപ്പ് ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്ത് ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നത് അടിയന്തിര വെെദ്യ സഹായം വെെകിപ്പിച്ചു. പരിശീലനം ലഭിക്കാത്തവരാണ് ഉമാ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്.

ALSO READ: KR Krishna Death: ശ്രീന​ഗറിലെ സിനിമ ചിത്രീകരണത്തിനിടെ അണുബാധ; ഛായാഗ്രാഹക കെ.ആർ. കൃഷ്ണ അന്തരിച്ചു

ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കസ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഏകദേശം 20 അടി ഉയരത്തിൽ നിന്ന് കോൺ​ക്രീറ്റിലേക്ക് തലയിടിച്ച് വീണ എംഎൽഎയുടെ തല, ശ്വാസകോശം, നട്ടെല്ല് എന്നിവയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. പരിക്ക് ​ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടർമാരുടെ വിദ​ഗ്ധ സംഘം അറിയിച്ചിരുന്നത്. സംഭവത്തിൽ മൃദം​​ഗനാദം പരിപാടിയുടെ സിഇഒ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ കൂടാതെ സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദം​ഗനാദം പരിപാടിയുടെ സംഘാടകരായ മൃദം​ഗ വിഷൻ സിഇഒയും എംഡിയും സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പരിപാടിയിൽ സാമ്പത്തിക ക്രേമക്കേട് നടന്നെന്ന നർത്തകർ ഉൾപ്പെടെയുള്ളവരുടെ ആരോപണത്തിൽ നടി ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും, സംഘാടകർ പരിപാടിക്കായി അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.