Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Uma Thomas MLA spoke with Minister R. Bindhu :കൊച്ചിയിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു മന്ത്രി ആർ. ബിന്ദു, ഉമ തോമസിനെ സന്ദർശിക്കാനെത്തിയത്. ഇരുവരും വളരെ സന്തോഷത്തോടെ പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയിൽ കാണാം. ‘ഇപ്പോൾ ആശ്വാസമുണ്ടല്ലോ. വേഗം സുഖമാകട്ടെ. നല്ലോണം ശ്രദ്ധിക്കണം. വിശ്രമിച്ചോളൂവെന്ന് മന്ത്രി ഉമയോടു പറഞ്ഞു.
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് ഉമ തോമസ് എം.എൽ.എ. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിക്കുന്ന ഉമ തോമസിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീഡിയോയിൽ അതീവ സന്തോഷവതിയായ എംഎൽഎയെയാണ് കാണപ്പെടുന്നത്.
ഇതിന്റെ വീഡിയോ ദൃശ്യം ഉമ തോമസിന്റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മന്ത്രി, ഉമ തോമസ് ചികിത്സയില്‍ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊച്ചിയിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു മന്ത്രി ആർ. ബിന്ദു, ഉമ തോമസിനെ സന്ദർശിക്കാനെത്തിയത്. ഇരുവരും വളരെ സന്തോഷത്തോടെ പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയിൽ കാണാം. ‘ഇപ്പോൾ ആശ്വാസമുണ്ടല്ലോ. വേഗം സുഖമാകട്ടെ. നല്ലോണം ശ്രദ്ധിക്കണം. വിശ്രമിച്ചോളൂവെന്ന് മന്ത്രി ഉമയോടു പറഞ്ഞു. ‘ശ്രദ്ധിക്കാം. കാണാനെത്തിയതിൽ സന്തോഷമെന്ന് ചിരിച്ചു കൊണ്ട് ഉമ മറുപടി പറഞ്ഞു. നിലവില്‍ നല്ല ആശ്വാസമുണ്ട്, വരുന്ന അസംബ്ലി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല, മന്ത്രി കാണാന്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
Also Read: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
‘‘മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,
വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,
മിനിസ്റ്റർ വന്നതിൽ സന്തോഷം’’…
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപഴ്‌സൻ രാധാമണി പിള്ള, മറ്റു പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നിവരുമായി ചേച്ചി ഹോസ്പിറ്റൽ മുറിയിൽ നിന്നും നടത്തിയ വിഡിയോ കോൾ…
അതേസമയം ബന്ധുക്കളുമായും സുഹൃത്തുക്കളുമായും പാർട്ടി പ്രവർത്തകരുമായും ഉമ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചു. പഴയ ഊര്‍ജസ്വലത ഉമയുടെ മുഖത്ത് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രിയപ്പെട്ടവർ. ഇതിനിടെ, പേഴ്സണല്‍ സ്റ്റാഫിനോട് മണ്ഡലത്തില്‍ നടന്നുകൊണ്ടിരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിക്കാനും എം.എല്‍.എ. ആരാഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ കാര്യങ്ങള്‍ സ്വയം ചെയ്യാനാവുന്ന സ്ഥിതിയിലേക്ക് ഉമ തോമസ് എത്തിയിട്ടുണ്ട് എന്ന വിവരം പുറത്തുവന്നിരുന്നു.
സ്വന്തം ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വാരിയെല്ലിനും മറ്റുമേറ്റ ചതവുകള്‍ സുഖപ്പെടാന്‍ ഏറെ സമയമെടുക്കും എന്നെല്ലാമുള്ള വിവരങ്ങളാണ് ആശുപത്രി അധികൃതര്‍ പങ്കുവെച്ചിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജും ആശുപത്രിയില്‍ എത്തി ഉമ തോമസിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഉമ തോമസിനെ കാണാന്‍ കഴിയാത്തതിനാല്‍ മകന്‍ വിഷ്ണുവുമായാണ് അന്ന് മന്ത്രി സംസാരിച്ചത്.
കഴിഞ്ഞ മാസം 29-ാം തീയതിയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉമ തോമസിനെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയത്. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും റെസ്പിറേറ്ററി തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നിവയാണു തുടരുന്നതെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു.