Uma Thomas: ‘ദിവ്യ ഉണ്ണി വിളിക്കാന്‍ പോലും തയാറായില്ല; ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു’; ഉമ തോമസ്
MLA Uma Thomas's Accident:മഞ്ജു വാര്യരോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ദിവ്യ വിളിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു.

കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന് ശേഷം നടി ദിവ്യ ഉണ്ണി വിളിക്കാന്‍ പോലും തയാറായില്ലെന്ന് ഉമ തോമസ് എംഎല്‍എ. നടിയുടെ ഭാഗത്ത് നിന്ന് ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറയുന്നു. മഞ്ജു വാര്യരോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ദിവ്യ വിളിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അപകടത്തിൽ ഗുരുതര പരിക്കേറ്റതിനു ശേഷം ഉമ തോമസ് നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജ് നിർമാണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ഉമ തോമസ് ആരോപിച്ചു. കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നത് പോലെയാണ് പരിപാടിക്ക് സ്റ്റേജ് ഉണ്ടാക്കിയതെന്നും ഉമ പറഞ്ഞു. അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളിൽ പോയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാൻ മന്ത്രിയുൾപ്പെടെ ഉള്ളവർ തയാറായില്ലെന്നും ഉമ തോമസ് ആരോപിക്കുന്നു.താൻ വീണ ശേഷം ആ പരിപാടിയിൽ മന്ത്രി സജി ചെറിയാൻ തുടർന്നുവെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.
Also Read:ഗോകുലം ഗോപാലനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; എമ്പുരാൻ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി
കഴിഞ്ഞ വർഷം ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച താൽകാലിക സ്റ്റേജിൽനിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം പരിപാടിക്കിടെയായിരുന്നു സംഭവം. പതിനഞ്ചടി താഴ്ചയിലുള്ള കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീട്ടിലേക്ക് മടങ്ങിയത്.