5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalees Execution: രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കി യുഎഇ

Malayalees Executed in UAE: ഇരുവരുടെയും ദയാഹരജി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രതികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ദയാഹരജി നല്‍കിയത് ഉള്‍പ്പെടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.

Malayalees Execution: രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കി യുഎഇ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
shiji-mk
Shiji M K | Updated On: 06 Mar 2025 06:21 AM

അബുദബി: രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കി യുഎഇ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മരളീധരന്‍ പെരുന്തട്ട വളപ്പില്‍ എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്.

ഇരുവരുടെയും ദയാഹരജി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രതികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ദയാഹരജി നല്‍കിയത് ഉള്‍പ്പെടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.

മുഹമ്മദ് റിനാഷിന്റെയും മുരളീധരന്റെയും അന്ത്യകര്‍മ്മങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ക്കും അംഗീകൃത അസോസിയേഷനുകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വിവരം ലഭിക്കുമെന്നാണ് സൂചന.

തലശേരി സ്വദേശിയായ മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പിടിയിലായത്. എന്നാല്‍ ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് മുരളീധരനെതിരെ ഉള്ളത്.

മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനിടെയാണ് റിനാഷിന് കൊലപാതകം നടത്തേണ്ടി വന്നതെന്നും മുമ്പൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടല്‍ അവിടെ തടസം സൃഷ്ടിക്കുകയായിരുന്നു.

Also Read: Shahzadi Khan: ഷഹ്‌സാദിയുടെ വധശിക്ഷ നടപ്പിലാക്കിയത് കഴിഞ്ഞ മാസം; മകളുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സഹായിക്കണം; നെഞ്ചുപൊട്ടി പിതാവ്‌

അതേസമയം, ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നേരത്തെ നടപ്പാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയത്.