5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bike Robbery: നൻപൻ ഡാ! കൂട്ടുകാരന് സ്വന്തമായി ബൈക്കില്ല, പിന്നാലെ നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച സുഹൃത്തുക്കൾ; ഒടുവിൽ…

Bike Robbery Case: കൂട്ടുക്കാരന് നൽകാൻ കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിന്‍റെ സൂപ്പർ ബൈക്കാണ് മോഷ്ണം പോയത്. സംഭവത്തിൽ കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്.

Bike Robbery: നൻപൻ ഡാ! കൂട്ടുകാരന് സ്വന്തമായി ബൈക്കില്ല, പിന്നാലെ നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച സുഹൃത്തുക്കൾ; ഒടുവിൽ…
ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം (image credits: screengrab)
sarika-kp
Sarika KP | Published: 14 Oct 2024 18:13 PM

സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ കൂട്ടുകാരന് ബൈക്കില്ലെന്നറിഞ്ഞപ്പോൾ ബൈക്ക് മോഷ്ടിച്ച സുഹൃത്തുക്കളെ എവിടെയും കാണില്ല. എന്നാൽ കൊച്ചി ഇടപ്പള്ളിയിൽ അത്തരം ഒരു സംഭവം അരങ്ങേറി. കൂട്ടുക്കാരന് നൽകാൻ കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിന്‍റെ സൂപ്പർ ബൈക്കാണ് മോഷ്ണം പോയത്. സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിലായി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്.

ഒരാൾ ബി-ടെക് വിദ്യാർത്ഥി മറ്റെയാൾ കംപ്യൂട്ടർ കോഴ്സും ചെയ്യുകയാണെന്ന് പൊലീസ് പഞ്ഞു. ഈ മാസം പത്താം തീയതിയാണ് കൊച്ചി മാളിൽ നിന്ന് ബൈക്ക് മോഷണം പോയത്. തുടർന്ന് വാഹനത്തിന്റെ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ബൈക്കുമായി വിദ്യാർത്ഥികൾ മുങ്ങിയതായി അറിയുന്നത്. തുടർന്ന് മോഷ്ടിച്ച നാലരലക്ഷം രൂപയോളം വിലവരുന്ന ബൈക്കുമായി കടന്ന പ്രതികളെ കൊല്ലത്ത് നിന്നാണ് പെലീസ് പൊക്കിയത്.

Also read-Man Cut Girl’s Hair: നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

പട്ടാപ്പകലാണ് കൊച്ചിയിൽ മോഷണം നടന്നത്. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650 എന്ന ബൈക്കാണ് ഇരുവരും ചേർന്ന് കൊച്ചിയിലെ ഒരു മാളിൽ നിന്നും അടിച്ചെടുത്തത്. മറ്റൊരു ബൈക്കിലെത്തിയ പ്രതികൾ ബൈക്ക് മോഷ്ടിച്ച് തിരികെ താമസ സ്ഥലത്ത് എത്തുന്നതിൻറെയും ബൈക്ക് ഒളിപ്പിക്കുന്നതിൻറേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബൈക്കിൻറെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കൊല്ലത്തേക്ക് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊച്ചിയിൽ ഇത്തരം ബൈക്ക് മോഷണം പോകുന്നതും വിദ്യാർത്ഥികൾ പിടിയിലാകുന്നതും പതിവാണ്. എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥികൾ നൽകിയ മൊഴിയാണ് ഇതിൽ കൗതുകകരം.