5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuruppampady Crime News: സഹോദരിമാര്‍ പീഡനത്തിനിരയായി; അമ്മയുടെ അറിവോടെയെന്ന് സൂചന, സുഹൃത്ത് അറസ്റ്റില്‍

Two Sisters Were Assaulted in Kuruppampady: കുറുപ്പുംപടിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ് കുടുംബം. ഇവിടേക്ക് ലോറി ഡ്രൈവറായ പ്രതി ശനിയും ഞായറുമാണ് എത്തിയിരുന്നത്. 2023 മുതല്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നതായാണ് വിവരം

Kuruppampady Crime News: സഹോദരിമാര്‍ പീഡനത്തിനിരയായി; അമ്മയുടെ അറിവോടെയെന്ന് സൂചന, സുഹൃത്ത് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 20 Mar 2025 18:34 PM

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പോലീസിന്റെ പിടിയിലായത്.

അമ്മയുടെ അറിവോടെയാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

കുറുപ്പുംപടിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ് കുടുംബം. ഇവിടേക്ക് ലോറി ഡ്രൈവറായ പ്രതി ശനിയും ഞായറുമാണ് എത്തിയിരുന്നത്. 2023 മുതല്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നതായാണ് വിവരം.

തനിക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് കുട്ടികളിലൊരാള്‍ കൂട്ടികാരിക്ക് എഴുതിയ കത്ത് ക്ലാസ് ടീച്ചര്‍ കാണുകയായിരുന്നു. ഇതോടെ ടീച്ചര്‍ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചു.

കിടപ്പുരോഗിയായ മാതാവിനെ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍

തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത് കേസില്‍ മകന്‍ അറസ്റ്റില്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയായ അമ്മയെയാണ് 45 വയസുള്ള മകന്‍ ബലാത്സംഗം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read: ഭര്‍ത്താവിന് അറിയില്ല, ഞങ്ങള്‍ക്ക് 35 ലക്ഷത്തിന്റെ കടമുണ്ട്; അഫാനെതിരെ മൊഴി നല്‍കി ഉമ്മ

72 കാരിയുടെ മകള്‍ നല്‍കിയെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്ത് ഇയാള്‍ അമ്മയ്ക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.