Athirappilly Elephant Attack: വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

Wild Elephant Attack in Athirappilly: അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലാണ് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്ത് ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.

Athirappilly Elephant Attack: വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

Wild Elephant Attack

sarika-kp
Published: 

15 Apr 2025 14:17 PM

രണ്ട് ​ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലാണ് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്ത് ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.

ഇന്ന് പുലർച്ചെയാണ് വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്‌(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവർ. നാലംഗ സംഘമായാണ് ഇവർ പോയത്. ഇതിനായി വനത്തിൽ ഒരു താൽക്കാലിക ഷെഡ് പണിതാണ് അവർ താമസിച്ചത്. ഇവിടെക്ക് കാട്ടാന എത്തുകയായിരുന്നു. തുടർന്ന് നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.

സംഭവസ്ഥലത്ത് വൻ പ്രതിഷേധം അരങ്ങേറി. കളക്ടർ സ്ഥലത്തെത്താതെ സതീഷിന്റെ മൃതദേഹം വിട്ടു നൽകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ആദിവാസികൾ കാട്ടിലേക്ക് പോകുന്നത് ഉപജീവനത്തിന് വേണ്ടിയാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാൻ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Also Read:കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

അതേസമയം കഴിഞ്ഞ ഞായറാഴചയും അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു.അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

Related Stories
Vizhinjam Port: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആർപ്പുവിളിച്ച് ജനം
Vizhinjam Port: കേരളത്തിന് ഇന്ന് ചരിത്രദിനം; വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യേകതകൾ ഇവയെല്ലാം
Kerala Weather Update: കുടയെടുത്തോണേ, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
MLA M Vincent: ‘വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലം’; പുതുപ്പള്ളിയിലെത്തി എംഎൽഎ എം വിന്‍സെന്‍റ്
Vizhinjam Port: വർഷങ്ങളുടെ കാത്തിരിപ്പ്! വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; നഗരത്തിൽ കനത്ത സുരക്ഷ
Thiruvananthapuram Medical College : നാളെ മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൗജന്യ ഒപി ഇല്ല; ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തി
കാൽസ്യം ആവശ്യമാണ്! എങ്കിൽ കഴിക്കണം ഈ പഴങ്ങൾ
ഓർമ്മ ശക്തിക്ക് മാത്രമല്ല! ബ്രഹ്മി ചായ ശീലമാക്കൂ
ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ചാണക്യൻ പറയുന്നത്...
വേവിച്ച കടല ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?