Girl Drugged and Assaulted in Malappuram: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു; മലപ്പുറത്ത് 15കാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

Two Men Arrested For Assaulting 15 Year Old Girl in Malappuram: 2023 സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15 വയസുകാരിയെ പെരിങ്ങോട് സ്വദേശി അജ്മൽ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്.

Girl Drugged and Assaulted in Malappuram: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു; മലപ്പുറത്ത് 15കാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

10 Feb 2025 14:59 PM

മലപ്പുറം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി ചെരപ്പറമ്പിൽ അജ്മൽ എന്ന 23കാരനെയും, ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബിൻ എന്ന 22കാരനെതിരെയുമാണ് പോലീസ് കേസെടുത്തത്. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

2023 സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15 വയസുകാരിയെ പെരിങ്ങോട് സ്വദേശി അജ്മൽ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി കഞ്ചാവ് നൽകി മയക്കിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു. ശേഷം ഇയാളുടെ സുഹൃത്തായ ആലങ്കോട് സ്വദേശി ഷാബിലും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ അസ്വാഭാവികമായ പെരുമാറ്റം കണ്ട് മഹിളാമന്ദിരത്തിൽ പ്രവേശിപ്പിച്ചു.

രണ്ടു വർഷത്തിന് ശേഷം നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയും, ആ പരാതി പൊലീസിന് കൈമാറുകയും ചെയ്തു. പരാതിയിന്മേൽ തിരൂർ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. ഇവർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരും, മറ്റ് പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ: അടൂരിൽ 8 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; യുവാവിന് 6 വർഷം കഠിന തടവ്

അടൂരിൽ 8 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 6 വര്‍ഷം കഠിന തടവ്

അടൂരിൽ എട്ട് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് ആറ് വർഷം കഠിന തടവും, 11,000 രൂപ പിഴയും വിധിച്ച് കോടതി. അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത്‌ ആണ് കേസിൽ വിധി പറഞ്ഞത്. 2021 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള എട്ട് വയസുകാരനായ കുട്ടിയെ ബിസ്കറ്റ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി കുട്ടിയെ വീട്ടിൽ കൊണ്ട് പോയി വിട്ടു.

കുട്ടിയിൽ ചില അസ്വസ്ഥതകൾ കണ്ട അമ്മ കുറ്റിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടിയുടെ ടീച്ചറെയും, ചികിത്സിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. അവരുടെ നിർദേശപ്രകാരം കുട്ടിയെ ചൈൽഡ് ലൈനിൽ എത്തിച്ച് കൗൺസലിംഗ് നൽകിയപ്പോഴാണ് കുട്ടി ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവം പോലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം