5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drunken Violence at Hospital: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം; ഡോക്ടർക്ക് നേരെയും കയ്യേറ്റ ശ്രമം

Two Arrested in Thiruvananthapuram for Drunken Violence at Hospital: മദ്യപിച്ചെത്തിയ യുവാക്കൾ ആശുപത്രിയിലെ ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും ഇവർ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.

Drunken Violence at Hospital: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം; ഡോക്ടർക്ക് നേരെയും കയ്യേറ്റ ശ്രമം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Updated On: 18 Mar 2025 19:44 PM

തിരുവനന്തപുരം: ആശുപത്രിയിൽ മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം. ബാറിൽ അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റവർ ആണ് ആശുപത്രിയിൽ അതിക്രമം കാണിച്ചത്. തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

മദ്യപിച്ചെത്തിയ യുവാക്കൾ ആശുപത്രിയിലെ ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും ഇവർ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ അഖിൽ, ശ്യാം നായർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിനെയും യുവാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: കൊച്ചിയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊച്ചിയില്‍ വീട്ടമ്മയ്ക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം

കൊച്ചി: കൊച്ചി വല്ലാ‍ർപാടത്ത് വീട്ടമ്മയ്ക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പനമ്പുകാട് മത്സ്യഫോം ഉടമ പോൾ പീറ്ററുടെ ഭാര്യ വിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുറത്തുപോയ വിനി വീട്ടിലേക്ക് മടങ്ങാനായി വാഹനത്തിനടുത്ത് നിൽക്കുകയായിരുന്നു. ആ സമയത്താണ് മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ ഇവരുടെ അടുത്തേക്ക് വരുന്നത്. സംഘത്തെ കണ്ട് ഭയന്ന വിനി ഫോൺ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരാൾ ഓടിയെത്തി മർദിക്കുകയായിരുന്നു. സംഘത്തിലെ ഒരാൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നുവെന്ന് ഭർത്താവ് പോൾ പീറ്റർ പോലീസിനോട് പറഞ്ഞു.

അക്രമണത്തിൽ വിനിക്ക് തലയ്ക്കും കൈക്കും ​ഗുരുതരമായി പരിക്കേറ്റു. തലയിൽ 20ഓളം സ്റ്റിച്ചുണ്ട്. സംഭവത്തിൽ മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, തന്റെ ഫാമുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും പോൾ പീറ്റർ പറഞ്ഞു. നേരത്തെ ഒരു പ്രാദേശിക നേതാവ് വധഭീക്ഷണി മുഴക്കിയിരുന്നെന്നും അതിൽ മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.