Kattakada MDMA Case: ബ്രെഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി; കാട്ടാക്കടയില്‍ രണ്ട് പേർ അറസ്റ്റിൽ
Two Arrested in Kattakada With 200 Grams of MDMA: ബ്രെഡിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. പോലീസിന്റെ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ആമച്ചാൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 200 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബ്രെഡിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. പോലീസിന്റെ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും കാറിലും ഒളിപ്പിച്ച് 91 ഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ അനില രവീന്ദ്രന്‍ എന്ന യുവതിയെ പോലീസ് പിടികൂടിയിരുന്നു. അനില വൻ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്നാണ് ഇപ്പോൾ വരുന്ന വിവരം. ടാന്‍സാനിയയില്‍ നിന്നുള്ള യുവാക്കൾ യുവതിക്ക് നേരിട്ടാണ് രാസലഹരി വിതരണം ചെയ്തിരിക്കുന്നത്. വൻ മയക്കുമരുന്ന് സംഘങ്ങളുമായി യുവതിക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെയും സമാന കേസുകളിൽ പ്രതിയാണ് അനില. നാല് വര്‍ഷം മുമ്പ് തൃപ്പൂണിത്തുറ പൊലീസ് എംഡിഎംഎയുമായി അനിലയെ അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം ശക്തികുളങ്ങരയില്‍ വെച്ച് പൊലീസും ഡാന്‍സാഫും ചേർന്ന് വെള്ളിയാഴ്ചയാണ് അനിലയെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. നീണ്ടകര പാലത്തിന് സമീപം അനില സഞ്ചരിച്ച കാറിന് പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ പോയതിനെ തുടര്‍ന്ന് ആല്‍ത്തറമൂട്ടില്‍ വച്ച് പൊലീസ് വാഹനം കുറുകെയിട്ട് അനിലയെയും വാഹനത്തിലുണ്ടായിരുന്ന യുവാവിനെയും പോലീസ് സംഘം പിടികൂടുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് 50 ഗ്രാമോളം എംഡിഎംഎയും കണ്ടെടുത്തിരുന്നു.
ALSO READ: യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറുന്നതിന് വേണ്ടി ബെംഗളൂരുവില്‍ നിന്നാണ് സംഘം കേരളത്തിലേക്ക് രാസലഹരി എത്തിച്ചതെന്നാണ് കണ്ടെത്തല്‍. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയതോടെയാണ് രഹസ്യഭാഗത്ത് കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ 40 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ലഹരിസംഘത്തിലുള്ള കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. നിലവിൽ റിമാൻഡിൽ കഴിയുന്ന അനിലയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും.