Student Concession Pass: കൺസഷൻ പാസുകൾ ഇനി ആപിലൂടെ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

Student Concession Pass App: സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ആപിലൂടെ കൺസഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. തുടർന്ന് എംവിഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുകയും ചെയ്യാം.

Student Concession Pass: കൺസഷൻ പാസുകൾ ഇനി ആപിലൂടെ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

കൺസഷൻ പാസുകൾ ആപിലൂടെ (Image Credits: Social Media)

Published: 

28 Sep 2024 23:43 PM

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുന്നതിന് (Student Concession Pass) പുതിയ മൊബൈൽ ആപ് രൂപീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ആപ് രൂപീകരിക്കുന്ന വിവരം അറിയിച്ചത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ യാത്രക്കാർക്കുള്ള എസി വിശ്രമമുറി ഉദ്ഘാടനം ചെയ്യവേയാണ് ഗണേഷ് കുമാർ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ആപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ആപിലൂടെ കൺസഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. തുടർന്ന് എംവിഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുകയും ചെയ്യാം. വിദ്യാർത്ഥികൾ കയറുന്ന ബസിൽ പണം നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:  അടിമുടി മാറ്റം…! സേവനങ്ങൾ വാതിൽപ്പടിയിൽ; ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാനൊരുങ്ങി കെഎസ്ഇബി

കെഎസ്ആർടിസി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമായതിനെ തുടർന്നാണ് സ്വകാര്യ ബസുകളിലും ഈ രീതി മോട്ടോർ വകുപ്പ് നടപ്പാക്കാനൊരുങ്ങുന്നത്. അതേസമയം എല്ലാ കെഎസ്ആർടിസി സർവീസുകളും ഏതാനും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കെഎസ്ആർടിസി ബസുകൾ എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് ആപ്പിലൂടെ അറിയാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രിന്റ് ചെയ്ത കാർഡ് വേണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് നിയമത്തിൽ തന്നെ പറയുന്നുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ട്രാഫിക് കുറ്റകൃത്യങ്ങളിൽ ജനങ്ങൾക്ക് പരാതി അറിയിക്കാൻ സിറ്റിസൺ ആപ്പും ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories
Palakkad Plus One Student Video : പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി വീഡിയോ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
Kerala Lottery Results : 50 കൊടുത്താലെന്താ, കയ്യില്‍ കിട്ടിയത് ഒരു കോടിയല്ലേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി അടിച്ചത് ഈ നമ്പറിന്‌
Aswathy Sreekanth: ‘അടികിട്ടിയ നമ്മളൊക്കെ നല്ലതാണോ? നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണം… അതിനുള്ള മാർ​ഗം അടിയും’; അശ്വതി ശ്രീകാന്ത്
Palakkad Student Video Issue: ദേഷ്യത്തിൽ സംഭവിച്ചത്, കൊലവിളിയിൽ മാപ്പ് പറയാം ; കേസ് എടുക്കാനാവില്ലെന്ന് പോലീസ്
PV Anvar: ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി കൈവശപ്പെടുത്തി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
Palakkad Student Suspended : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ