Autorickshaw Permit: നാടെങ്ങും ഓടാം! ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; തീരുമാനം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടേത്

Kerala Autorickshaw Permit: ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് ഉണ്ടായിരുന്നത്. ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്.

Autorickshaw Permit: നാടെങ്ങും ഓടാം! ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; തീരുമാനം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടേത്

Autorickshaw Permit.

Published: 

17 Aug 2024 09:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകൾക്കുള്ള പെർമിറ്റിൽ (Autorickshaw Permit) ഇളവ് വരുത്തി ട്രാൻസ്ഫോർട്ട് അതോറിറ്റി. ഇതോടെ കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. അതിനുള്ള പെർമിറ്റിനാണ് അനുവദം ലഭിച്ചിരിക്കുന്നത്. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിൻറെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ തീരുമാനം. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് ഉണ്ടായിരുന്നത്. ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്.

ALSO READ: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ഇനി ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ മാറ്റം

എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇവരുടെ ആവശ്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ദീർഘദൂര പെർ‍മിറ്റുകൾ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നോട്ട് വച്ച ആശങ്ക. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഇല്ല, മാത്രമല്ല അതിവേഗ പാതകൾ സംസ്ഥാനത്ത് വരുകയാണ്, റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ് തുടങ്ങിയ പരിമിധികളാണ് വലിയ വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നത്.

അതിവേഗപാതകളിൽ മറ്റ് വാഹനങ്ങൾ പോകുമ്പോൾ ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടിയിരുന്നു. പക്ഷെ ഇതെല്ലാം തള്ളികൊണ്ടാണ് അതോറിറ്റിയുടെ തീരുമാനം. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയൻറെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനവെച്ചാണ് പുതിയ തീരുമാനം. സിഐടിയുവിൻറെ സമ്മർദ്ദത്തിൻറെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം.

Related Stories
G Sudhakaran: സിനിമാ താരങ്ങളുടേത് ഓവർ നാട്യം; മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്ന വിമർശനവുമായി ജി സുധാകരൻ
Nuclear Power Plant: ചീമേനിയിൽ ആണവനിലയം ആകാമെന്ന് കേന്ദ്ര നിർദ്ദേശം; സംസ്ഥാനത്തിന് പുറത്തുള്ള സാധ്യത തേടി കേരളം
Welfare Pension : ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുതിയ രേഖ സമർപ്പിക്കണം
Wayanad landslide: വയനാട് ദുരിതബാധിതർക്കായി വീട് നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവരെ നേരിൽ കാണും; ഒരുങ്ങുക 1000 സ്വ.ഫീറ്റ് വീട്
Cochin Cancer Research Centre : കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഫെബ്രുവരിയില്‍; എന്തൊക്കെയാണ് പ്രത്യേകതകള്‍?
MEC 7: എന്താണ് മെക് സെവന്‍, മെക് 7 എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായി; ആരാണിതിന് പിന്നില്‍?
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം