Train Timing: സമയത്തില്‍ മാറ്റം; അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടും
Train Timings Revised: ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 5.25ന് പുറപ്പെടുന്നതിന് പകരം പകരം 5.20നാണ് പുറപ്പെടുന്നത്. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും.
പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയത്തില്‍ ക്രമീകരണമേര്‍പ്പെടുത്തിയതായി റെയില്‍വേ. ജനുവരി 10 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ട്രെയിനുകള്‍ വൈകിയോടുന്നതോടൊപ്പം ചില ട്രെയിനുകളുടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്.
സമയ ക്രമീകരണങ്ങള്‍ ഇപ്രകാരം
മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) ജനുവരി 10ന് 50 മിനിറ്റ് വൈകിയാകും സര്‍വീസ് നടത്തുക.
എറണാകുളം-പാലക്കാട് എക്‌സ്പ്രസ് (66610) ജനുവരി 26ന് 30 മിനിറ്റ് വൈകിയോടും.
തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത് നിന്ന് രണ്ട് മണിക്കൂര്‍ വൈകി പുലര്‍ച്ച് 5.35 നാകും പുറപ്പെടുക.
കോയമ്പത്തൂര്‍ ജംക്ഷന്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56603) ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ട് വരെ പാലക്കാട് ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.
കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ് (16608) ജനുവരി 10, 12 തീയതികളില്‍ മാഹി സ്റ്റേഷനില്‍ നിര്‍ത്തില്ല.
അതേസമയം, ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 5.25ന് പുറപ്പെടുന്നതിന് പകരം പകരം 5.20നാണ് പുറപ്പെടുന്നത്. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും.
Also Read: Sleeper Ticket Timing: സ്ലീപ്പര്‍ ടിക്കറ്റുകള്‍ എപ്പോഴാണ് ബര്‍ത്ത് സീറ്റാവുക? ഈ സമയം മറന്നുപോകേണ്ടാ
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടി. മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ 15 മിനിറ്റും മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ 40 മിനിറ്റും വേഗം കൂട്ടി.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. നിലവില്‍ രാവിലെ 9നാണ് തിരുവനന്തപുരത്തെത്തുന്നത്.
ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) രാവിലെ 9.45ന് പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്നു പുറപ്പെടുക. ഗുരുവായൂരില്‍ രാവിലെ 7:40ന് എത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) 4.50ന് പകരം 4.35നാകും കൊല്ലത്ത് നിന്ന് പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തെ എത്തുന്നു. എറണാകുളം നോര്‍ത്തില്‍ രാവിലെ 8:38ന് എത്തിച്ചേരും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35ന് പകരം 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.
രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ 6.58ന് പുറപ്പെടും. എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് 5.05ന് പകരം 5.10ന് പുറപ്പെടും. കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.40ന് പകരം 1.25ന് പുറപ്പെടും.