Trains Canceled: വരും ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം; ആറു വണ്ടികൾ റദ്ദാക്കി, ചില സർവീസുകൾ ഭാഗീകമായി
Trains Canceled Due To Innovation: ഗുരുവായൂർ - ട്രിവാൻഡ്രം സെൻട്രൽ (16341) 19ന് (ഞായർ) സർവീസ് തുടങ്ങുന്നത് എറണാകുളത്ത് നിന്നാകും. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ - എറണാകുളം ട്രെയിൻ (16187) പാലക്കാട് യാത്ര അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കൽ ട്രെയിൻ (16188) മടക്കയാത്ര ആരംഭിക്കുന്നത് പാലക്കാട് നിന്നാണ്.
തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 19ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ (ജനുവരി 19) 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നവീകരണത്തിൻ്റെ ഭാഗമായി ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടാവുമെന്നാണ് വിവരം.
18ന് (നാളെ) സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. 19ന് (ഞായർ) സർവീസ് ആരംഭിക്കുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കുന്നതാണ്. അതിനാൽ തൃശൂരിൽ നിന്നാകും സർവീസ് തുടങ്ങുക. 18ന് സർവീസ് തുടങ്ങുന്ന ട്രിവാൻഡ്രം സെൻട്രൽ – ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഗുരുവായൂർ – ട്രിവാൻഡ്രം സെൻട്രൽ (16341) 19ന് (ഞായർ) സർവീസ് തുടങ്ങുന്നത് എറണാകുളത്ത് നിന്നാകും. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ – എറണാകുളം ട്രെയിൻ (16187) പാലക്കാട് യാത്ര അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കൽ ട്രെയിൻ (16188) മടക്കയാത്ര ആരംഭിക്കുന്നത് പാലക്കാട് നിന്നാണ്.
മധുരൈ – ഗുരുവായൂർ (16327) ട്രെയിൻ 18ന് സർവീസ് തുടങ്ങി ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ – മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര തുടങ്ങുക. കൂടാതെ 18ന് യാത്ര ആരംഭിക്കുന്ന ചെന്നൈ സെൻട്രൽ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുകയെന്നും റിയിൽവേ വൃത്തങ്ങൾ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
18 ശനി: എറണാകുളം – ഷൊർണൂർ മെമു (66320)
19 ഞായർ: ഷൊർണൂർ – എറണാകുളം മെമു (66319)
18 ശനി: എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56318)
19 ഞായർ: ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56313)
19 ഞായർ:എറണാകുളം – കോട്ടയം (56005) പാസഞ്ചർ
19 ഞായർ: കോട്ടയം – എറണാകുളം പാസഞ്ചർ (56006)
നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ
ചെന്നൈ സെൻട്രൽ – ട്രിവാൻഡ്രം സെൻട്രൽ (12623): 120 മിനിറ്റ് നിയന്ത്രണം
മംഗള ലക്ഷദ്വീപ് (12618) : 110 മിനിറ്റ് നിയന്ത്രണം
ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) : നൂറു മിനിറ്റ് നിയന്ത്രണം
കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12218) : 70 മിനിറ്റ് നിയന്ത്രണം