5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trains Canceled: വരും ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം; ആറു വണ്ടികൾ റദ്ദാക്കി, ചില സർവീസുകൾ ഭാ​ഗീകമായി

Trains Canceled Due To Innovation: ഗുരുവായൂർ - ട്രിവാൻഡ്രം സെൻട്രൽ (16341) 19ന് (ഞായർ) സർവീസ് തുടങ്ങുന്നത് എറണാകുളത്ത് നിന്നാകും. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ - എറണാകുളം ട്രെയിൻ (16187) പാലക്കാട് യാത്ര അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കൽ ട്രെയിൻ (16188) മടക്കയാത്ര ആരംഭിക്കുന്നത് പാലക്കാട് നിന്നാണ്.

Trains Canceled: വരും ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം; ആറു വണ്ടികൾ റദ്ദാക്കി, ചില സർവീസുകൾ ഭാ​ഗീകമായി
Represental ImageImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 17 Jan 2025 17:12 PM

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 19ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ (ജനുവരി 19) 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നവീകരണത്തിൻ്റെ ഭാ​ഗമായി ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടാവുമെന്നാണ് വിവരം.

18ന് (നാളെ) സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. 19ന് (ഞായർ) സർവീസ് ആരംഭിക്കുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കുന്നതാണ്. അതിനാൽ തൃശൂരിൽ നിന്നാകും സർവീസ് തുടങ്ങുക. 18ന് സർവീസ് തുടങ്ങുന്ന ട്രിവാൻഡ്രം സെൻട്രൽ – ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ഗുരുവായൂർ – ട്രിവാൻഡ്രം സെൻട്രൽ (16341) 19ന് (ഞായർ) സർവീസ് തുടങ്ങുന്നത് എറണാകുളത്ത് നിന്നാകും. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ – എറണാകുളം ട്രെയിൻ (16187) പാലക്കാട് യാത്ര അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കൽ ട്രെയിൻ (16188) മടക്കയാത്ര ആരംഭിക്കുന്നത് പാലക്കാട് നിന്നാണ്.

മധുരൈ – ഗുരുവായൂർ (16327) ട്രെയിൻ 18ന് സർവീസ് തുടങ്ങി ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ – മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര തുടങ്ങുക. കൂടാതെ 18ന് യാത്ര ആരംഭിക്കുന്ന ചെന്നൈ സെൻട്രൽ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കുന്നതാണ്. 19ന് സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുകയെന്നും റിയിൽവേ വൃത്തങ്ങൾ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

18 ശനി: എറണാകുളം – ഷൊർണൂർ മെമു (66320)

19 ഞായർ: ഷൊർണൂർ – എറണാകുളം മെമു (66319)

18 ശനി: എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56318)

19 ഞായർ: ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56313)

19 ഞായർ:എറണാകുളം – കോട്ടയം (56005) പാസഞ്ചർ

19 ഞായർ: കോട്ടയം – എറണാകുളം പാസഞ്ചർ (56006)

നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ

ചെന്നൈ സെൻട്രൽ – ട്രിവാൻഡ്രം സെൻട്രൽ (12623): 120 മിനിറ്റ് നിയന്ത്രണം

മംഗള ലക്ഷദ്വീപ് (12618) : 110 മിനിറ്റ് നിയന്ത്രണം

ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) : നൂറു മിനിറ്റ് നിയന്ത്രണം

കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12218) : 70 മിനിറ്റ് നിയന്ത്രണം