5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ശക്തമായ കാറ്റിനെ തുടർന്ന് ട്രാക്കിൽ മരം വീണു, ട്രെയിനുകൾ പിടിച്ചിട്ടു; 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala Rain Alert in 7 Districts: സംസ്ഥാനത്ത് പല ജില്ലകളിലും വീശിയ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. കാലാവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ മുന്നറിയിപ്പ് നൽകി.

Kerala Rain Alert: ശക്തമായ കാറ്റിനെ തുടർന്ന് ട്രാക്കിൽ മരം വീണു, ട്രെയിനുകൾ പിടിച്ചിട്ടു; 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്
(Image Courtesy: Skymet Weather)
nandha-das
Nandha Das | Updated On: 21 Aug 2024 08:29 AM

സംസ്ഥാനത്ത് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. അസാധാരണമായ വേഗത്തിൽ വീശിയ കാറ്റിൽ കൊച്ചിയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ യാത്ര തടസപ്പെട്ടു. പാലരുവി എക്സ്പ്രെസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രെസുമാണ് ഇതേ തുറന്ന് പിടിച്ചിട്ടത്. രാവിലെ ഏഴ് മണിയോടെയാണ് ട്രാക്കിലെ മരണങ്ങൾ മുറിച്ച്മാറ്റി ഗതാഗത തടസങ്ങൾ ഒഴിവാക്കി ട്രെയിനുകൾ കടത്തിവിട്ടത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ALSO READ: ഫോട്ടോ എടുക്കുമ്പോൾ പോലും അറപ്പ് തോന്നി, മാറ്റിയിട്ടില്ല; പാലക്കാട് കളക്ടറുടെ പോസ്റ്റ്

ആലപ്പുഴയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പല ഇടങ്ങളിലും മരം കടപുഴകി വീണു. പലയിടത്തും അതിശക്തമായ കാറ്റാണ് വീശിയത്. കരുമാടി, പുറക്കാട്, ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ, ചെങ്ങന്നൂർ, മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലാണ് മരം വീണത്. മരം വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു നാശനഷ്ടം ഉണ്ടായി. ചെറിയനാട് കടയ്ക്ക് മുകളിലും കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായി.

കൊല്ലത്തും പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. കാറ്റിനെ തുടർന്ന് കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി. പാലക്കാട് മഴ കുറവാണ്. എന്നാൽ, മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. കോഴിക്കോട് മഴയുണ്ടെങ്കിലും നാശനഷ്ടങ്ങൾ ഇല്ല.