Train Cancelled: മഴക്കെടുതിയിൽ മുങ്ങി കേരളം; സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, 4 എണ്ണം പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി

Train Service Cancelled: കണ്ണൂർ - തിരുവനന്തപുരം ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

Train Cancelled: മഴക്കെടുതിയിൽ മുങ്ങി കേരളം; സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, 4 എണ്ണം പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി

Train Cancelled.

Published: 

30 Jul 2024 11:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി (train service cancelled). 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൂർണമായും റദ്ദാക്കിയവ

ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്,

തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്,

ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്,

തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ്

എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

ഭാ​ഗീകമായി റദ്ദാക്കിയവ

കണ്ണൂർ – തിരുവനന്തപുരം ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടുകയും ചെയ്യും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചു. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.

Related Stories
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ