Train Revised Timetable: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബുധനാഴ്ച മുതല്‍ ഈ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

Revised Timetable of Trains From January 1st: രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്ര പുറപ്പെടുമെന്നാണ് പുതിയ പട്ടികപ്രകാരം വ്യക്തമാകുന്നത്. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16303) അഞ്ച് മിനിറ്റ് വൈകിയാകും യാത്ര തുടങ്ങുക. ജനുവരി ഒന്ന് മുതല്‍ 5.10നാകും ട്രെയിന്‍ പുറപ്പെടുക.

Train Revised Timetable: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബുധനാഴ്ച മുതല്‍ ഈ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

ട്രെയിൻ

Updated On: 

30 Dec 2024 16:23 PM

തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എന്നീ ട്രെയിനുകളെ സമയമാണ് മാറിയിരിക്കുന്നത്.

രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്ര പുറപ്പെടുമെന്നാണ് പുതിയ പട്ടികപ്രകാരം വ്യക്തമാകുന്നത്. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16303) അഞ്ച് മിനിറ്റ് വൈകിയാകും യാത്ര തുടങ്ങുക. ജനുവരി ഒന്ന് മുതല്‍ 5.10നാകും ട്രെയിന്‍ പുറപ്പെടുക.

പുലര്‍ച്ചെ 3.35 ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) അഞ്ച് മിനിറ്റ് വൈകി 3.40നാകും ഇനി പുറപ്പെടുക. രാവിലെ 8.30ന് പുറപ്പെട്ടിരുന്ന എറണാകുളം-ബിലാസ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് (22816) 10 മിനിറ്റ് വൈകി 8.40നാകും പുറപ്പെടുക. വൈകീട്ട് 6.30ന് തിരുനെല്‍വേലിയില്‍ എത്തിയിരുന്ന ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (199578) 6.20ന് എത്തിച്ചേരും.

ഇവയ്ക്ക് പുറമേ പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും. എറണാകുളം-കൊല്ലം പാസഞ്ചര്‍ (06769) 5.20നാണ് കൊല്ലത്ത് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 5.15ന് കൊല്ലത്ത് എത്തും. 10 മണിക്ക് കൊല്ലത്ത്‌ എത്തിയിരുന്ന എറണാകുളം-കൊല്ലം പാസഞ്ചര്‍ (06777) രാവിലെ 9.50ന് എത്തിച്ചേരും.

കൊച്ചുവേളി-നാഗര്‍കോവില്‍, നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലാണ് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ടിരുന്ന കൊച്ചുവേളി-നാഗര്‍കോവില്‍ (06429) ജനുവരി ഒന്ന് മുതല്‍ 1.25നാകും യാത്ര ആരംഭിക്കുക. നാഗര്‍കോവിലില്‍ നിന്ന് രാവിലെ 8.05ന് പുറപ്പെട്ടിരുന്ന നാഗര്‍കോവില്‍-കൊച്ചുവേളി (06439) അഞ്ച് മിനിറ്റ് വൈകി 8.10നാകും പുറപ്പെടുക.

Also Read: Ernakulam- Kochuveli Memu Service: 12 സ്റ്റോപ്പുകൾ, 12 കോച്ചുകൾ; എറണാകുളം – തിരുവനന്തപുരം മെമു സർവീസ് ഇന്ന് മുതൽ

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കുറച്ചുകൂടി നേരത്തെ തമ്പാനൂരില്‍ എത്തിച്ചേരുമെന്നാണ് വിവരം. നേരത്തെ ജൂലൈ ഒന്നിനായിരുന്നു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നിരുന്നത്. ഇതുപ്രകാരം ജൂലൈ ഒന്ന് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 31 വരെ ഈ സമയക്രം നിലനില്‍ക്കും. എന്നാല്‍ 2024 ജൂലൈയിലാണ് ഈ പതിവ് ഒഴിവാക്കിയത്. 2025 ജനുവരി ഒന്നിന് പുതിയ ടൈംടേബിള്‍ നിലവില്‍ വരുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

അതേസമയം, പുതുവത്സരാഘോഷ തിരക്ക് പരിഗണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അനുവദിച്ച സ്‌പെഷ്യല്‍ മെമു ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്. 12 കോച്ചുകളാണ് ഈ മെമു സര്‍വീസിനുള്ളത്. ഡിസംബര്‍ 30, 31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് മെമു സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടായിരിക്കുക. രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്.

Related Stories
Uma Thomas Health Update: എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ
Death: തെങ്ങ് കടപുഴകി വീണു, പെരുമ്പാവൂരിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം
Kochi Metro: അമ്പട ജിഞ്ചിനാക്കടി! വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ കൊച്ചി മെട്രോയുടെ സമയവും, കയ്യടിച്ച് യാത്രക്കാർ
Christmas New Year Bumper 2025: 20 കോടിയുടെ ഭാ​ഗ്യം പോക്കറ്റിലിരിക്കും! സംസ്ഥാനത്ത് കുതിച്ചുയർന്ന് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ വിൽപ്പന
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?