കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം | train accident death rate in Kerala; is the railway responsible for this, know the reasons, number of deaths and solution, details in Malayalam Malayalam news - Malayalam Tv9

Kerala Train Death : കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം

Published: 

19 Sep 2024 09:33 AM

Train accident death rate in Kerala: പാളം ഉൾപ്പെടെയുള്ള റെയിൽവേ പരിധിയിൽ തീവണ്ടി തട്ടി മരിച്ചാൽ റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നാണ് നിലവിലെ ചട്ടം. പെർമിറ്റ് (വർക്ക്) കാർഡില്ലാതെ അപകടം സംഭവിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥനു പോലും നഷ്ടപരിഹാരം ലഭിക്കില്ല.

Kerala Train Death : കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം

Train ( Image- NurPhoto/ Getty Images Editorial)

Follow Us On

തിരുവനന്തപുരം : തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്തവരുടെ വാർത്തകൾ കേൾക്കാറുണ്ടെങ്കിലും ഇപ്പോൾ അത് കുറവുണ്ടെന്നു വിശ്വസിക്കുന്നവർക്കു മുന്നിലേക്ക് ഞെട്ടിക്കുന്ന കണക്കാണ് എത്തിയിരിക്കുന്നത് ഇപ്പോൾ. ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല എന്ന് ഈ കണക്ക് കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം.

ഈ ഒരു വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 420 ആണെന്നാണ് കണക്ക് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതും കേരളത്തിൽ മാത്രമാണ് ഈ മരണനിരക്ക് ഉള്ളത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ തീവണ്ടിയിടിച്ച് നിലമ്പൂർ സ്വദേശി മരിച്ചത് ഉൾപ്പെടുമ്പോൾ ഉള്ള ഏറ്റവും പുതിയ കണക്കാണ് ഇത്. ഇനി രണ്ടു വർഷത്തെ കണക്കാണ് പരിശോധിക്കുന്നതെങ്കിൽ വീണ്ടും ഞെട്ടും.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ തീവണ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2391 അപകടങ്ങളുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ മാത്രം 1034 പേരും 2022-ൽ 1357 പേരും തീവണ്ടി അപകടത്തിൽ പെട്ട് മരിച്ചതായാണ് കണക്ക്. ഈ വർഷം പാലക്കാട്‌ ഡിവിഷനിൽ മാത്രം ഇതുവരെ 322 അപകടങ്ങളാണ് നടന്നിട്ടുള്ളത്. കണ്ണൂർ റെയിൽവേ പോലീസിന്റെ 64 കിലോമീറ്റർ പരിധിയിൽ മാത്രം എട്ടുമാസത്തിനിടെ 31 പേർ മരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാരണങ്ങൾ ഇങ്ങനെ…

പ്രധാനമായും രണ്ടു കാരണങ്ങളാണ് അപകടത്തിനു പിന്നിൽ. അതിൽ ഒന്നാമത്തേത് തീവണ്ടികളുടെ എണ്ണവും വേഗവും കൂടിയതും എൻജിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായിട്ടുണ്ട്. രണ്ടാമത്തേത് പാളത്തിന്റെ ഘടന മാറിയതും ത്രീഫേസ് എൻജിൻ വ്യാപകമായതുമാണ്. കേരളത്തിലെ എല്ലാ സെക്‌ഷനിലും തിരക്കേറിയിട്ടുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ALSO READ – മലപ്പുറത്തെ വിട്ടൊഴിയാതെ പകര്‍ച്ചവ്യാധികള്‍; നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്‌

തീവണ്ടിസാന്ദ്രതയുടെ വിഷയത്തിൽ ബി വിഭാഗത്തിൽപ്പെടുന്ന, ഏറ്റവും തിരക്കേറിയ എറണാകുളം-ഷൊർണൂർ സെക്‌ഷനിൽ 105-110 യാത്രാവണ്ടികളാണ് 24 മണിക്കൂറിൽ ഓടുന്നത് എന്നാണ് വിവരം. ഇതിനു പുറമേ ചരക്കുവണ്ടികൾ വേറെയുമുണ്ട്. ബി വിഭാഗത്തിലുള്ള കണ്ണൂർ-മംഗളൂരു സെക്‌ഷനിൽ ശരാശരി 75 യാത്രാവണ്ടികൾ ഓടുന്നുണ്ട്‌ എന്നാണ് കണക്ക്.

വേഗത 70-ൽ നിന്ന് 110 കിലോമീറ്റർ ആയപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇപ്പോൾ വണ്ടിയുടെ ഓട്ടം മിന്നൽപോലെയാണ് എന്നു പറയാം. തീവണ്ടിയുടെ ഡീസൽ എൻജിൻ പുറത്തുവിടുന്ന ശബ്ദം 85-100 ഡെസിബെലാണ്‌. ത്രീഫേസ്‌ ഇലക്ട്രിക് ലോക്കോയുടെത്‌ ആകട്ടെ അത് 60-ന് കീഴെയും. മെമു 30-ൽ താഴെയാണ്. വന്ദേഭാരത് മോട്ടോർ കാബിന് 20 ഡെസിബെൽ ശബ്ദം മാത്രമാണ് ഉള്ളത്.

റെയിൽപ്പാളവും പരിസരവും അപകടമേഖലയായിട്ടാണ് പരി​ഗണിച്ചിരിക്കുന്നത്. അവിടെ ആളുകൾ പ്രവേശിക്കാൻ പാടില്ലെന്നാണ് നിയമമുള്ളതിനാൽ പാളം ഉൾപ്പെടെ റെയിൽവേ പരിധിയിൽ തീവണ്ടി തട്ടി മരിച്ചാൽ റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നാണ് നിലവിലെ ചട്ടം. പെർമിറ്റ് (വർക്ക്) കാർഡില്ലാതെ അപകടം സംഭവിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥനു പോലും നഷ്ടപരിഹാരം ലഭിക്കില്ല. ലെവൽക്രോസുകളിലൂടെ പാളം കടക്കുന്നതും ശിക്ഷാർഹമാണ് എന്നത് നിലനിൽക്കെ ഈ മരണങ്ങളൊക്കെ നഷ്ടപരിഹാരമില്ലാതെ അവസാനിക്കുന്നു.

Related Stories
Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
Hema Committee Report: മൊഴികൾ ​ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version