5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rambutan Death : റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Rambutan Death : കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിന് പിന്നാലെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പാലായിലാണ് സംഭവം

Rambutan Death : റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Rambutan | Credits: TV9 Telugu
arun-nair
Arun Nair | Published: 26 Aug 2024 07:37 AM

കോട്ടയം: റമ്പൂട്ടാൻ കഴിക്കുന്നതിനിടയിൽ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ ദമ്പതികളുടെ മകൻ ബദരീനാഥ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30-ന് ആയിരുന്നു സംഭവം. റമ്പൂട്ടാൻ പൊളിച്ച് നൽകുന്നതിനിടെ കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി. കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിന് പിന്നാലെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: സുനിൽ ലാൽ, അമ്മ: ശാലിനി.

ശ്രദ്ധിക്കണം

ഇത്തരത്തിൽ കുരു അടങ്ങിയ പഴങ്ങൾ കൊടുക്കുമ്പോൾ കൊച്ച് കുട്ടികളെങ്കിൽ കുരു ഒഴിവാക്കി നൽകുക, അല്ലെങ്കിൽ വായിലിട്ട് നുണയാതെ കടിച്ച് തിന്നാൻ ആവശ്യപ്പെടുക. കുഞ്ഞ് തനിയെ കഴിക്കാറായി എന്ന് ഉറപ്പ് വരുത്തിയ ശേഷമെ ഇത്തരം പഴങ്ങൾ നൽകാവൂ. ഏതെങ്കിലും വിധത്തിൽ തൊണ്ടയിൽ തടഞ്ഞാൽ പ്രാഥമിക ശുശ്രൂഷ അടിയന്തിരമായി നൽകുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും വേണം.