TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം; പോലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

Kerala Government stand In TP Chandrasekharan murder case : പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ രം​ഗത്തെത്തിയത്. ഹൈക്കോടതി വിധിയെ മറി കടന്നാണ് ഈ നീക്കം എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.

TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം; പോലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

TP Chandrasekharan

Updated On: 

04 Sep 2024 12:01 PM

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ( TP Chandrasekharan murder case) പ്രതികളെ വിട്ടയക്കാൻ സർക്കാൻ നീക്കം നടത്തുന്നതായി വിവരം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ രം​ഗത്തെത്തിയത്. ഹൈക്കോടതി വിധിയെ മറി കടന്നാണ് ഈ നീക്കം എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കഴിഞ്ഞ ദിവസം സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയിരുന്നു.

ഈ പട്ടികയിലാണ് ടി.പി കേസിൽ ശിക്ഷ അനുഭവിക്കുന്ന ഈ മൂന്നുപേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഈ വിവരം സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്.

ALSO READ : കൊച്ചുമകൻ്റെ മരണവാർത്തയറിഞ്ഞ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

ഈ കത്തിന്റെ പകർപ്പ് പുറത്തു വന്നതോടെയാണ് വിവരങ്ങള്ഡ പുറത്തു വന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണ് ഇവർ മൂന്നു പേരും എന്നതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പുതിയ നീക്കം. ഇതിനോടൊപ്പം മറ്റൊരു വിവരം കൂടി പുറത്തു വരുന്നുണ്ട്.

ഈ മാസം ഈ പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു എന്നതാണ് അത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം എന്നാണ് പുതിയ ഈ നീക്കത്തിലൂടെ പുറത്തു വരുന്നത്.

2012 മേയ് നാലിനാണ് രാത്രി 10.15-ഓടെ വടകര വള്ളിക്കാട് ജങ്ഷനിൽ ടി.പി. ചന്ദ്രശേഖരന്റെ ബൈക്കിൽ ഇന്നോവ കാറിടിപ്പിച്ചശേഷം വെട്ടിക്കൊന്നത്. തുടർന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷവുമുണ്ടാക്കുകയും ചെയ്തിരുന്നു.

76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിയമനടപടികളും തുടങ്ങിയിട്ട് ഒരു വ്യാഴവട്ടമാവുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകവിധി പുറത്തു വന്നത്. പ്രതികൾക്കുള്ള ശിക്ഷകൾ വ്യക്തമാക്കിയുള്ള വിധി പ്രസ്ഥാവിച്ച കോടതിവിധി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു അന്ന്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു