Tourist Bus Accident: കോളജിൽ നിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Tourist Bus Gets Into Accident: വിദ്യാർത്ഥികളുമായി ഉല്ലാസയാത്ര പോയ ബസ് മറിഞ്ഞ് അപകടം. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ വിദ്യാർത്ഥികളുമായി വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബസാണ് മറിഞ്ഞത്.
വിദ്യാർത്ഥികളുമായി വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ വച്ച് ജനുവരി 17നായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
യാത്രയ്ക്കിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് ബസുകളിലായാണ് സംഘം വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. ഇതിൽ ഒരു ബസാണ് അപകടത്തിൽ പെട്ടത്. 17ന് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവച്ച് നിയന്ത്രണം നഷ്ടമായി ബസ് മറിയുകയായിരുന്നു. അപകടകാരണം എന്താണെന്നതിനെപ്പറ്റി വ്യക്തമല്ല. അമിത വേഗതയാണോ എന്ന് സംശയമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ബസിൽ 51 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 46 പേർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Also Read : Thrissur Fire Accident: തൃശൂരിൽ വൻ തീപിടിത്തം; അഗ്രി ടെക്ക് സ്ഥാപനം കത്തിനശിച്ചു, ആളപായമില്ല
തൃശൂരിലെ തീപിടുത്തം
തൃശൂർ കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ ഈ മാസം 16 രാത്രി വൻ തീപിടുത്തമുണ്ടായിരുന്നു. അക്കിക്കാവ് സിഗ്നലിന് സമീപമുള്ള ഹരിത അഗ്രി ടെക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ജനുവരി 16, വ്യാഴാഴ്ച രാത്രി 8.15ഓടെയായിരുന്നു അപകടം. തീപിടുത്തത്തിൻ്റെ സമയത്ത് സ്ഥാപനത്തിൽ ആരും ഉണ്ടായിരുന്നില്ല. കൃഷിയാവശ്യങ്ങൾക്കുള്ള മെഷീൻ പോലുള്ളവ വിൽക്കുന്ന സ്ഥാപനമാണിത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിരുന്നു.