5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tiger Attack in Mananthavady: മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു

UDF Announced Hartal on Today in Mananthavady : രാവിലെ ആറുമുതല്ഡ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കും. അതേസമയം മാനന്തവാടി ന​ഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയിൽ കടുവയെ പിടിക്കൂടുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു.

Tiger Attack in Mananthavady: മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു
Udf Announced Hartal On Today In Mananthavady
sarika-kp
Sarika KP | Updated On: 25 Jan 2025 06:31 AM

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് (ശനിയാഴ്ച) ഹര്‍ത്താല്‍. യു.ഡി.എഫും എസ്.ഡി.പി.ഐ.യുമാണ് പ്രദേശത്ത് ​ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്ഡ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കും. അതേസമയം മാനന്തവാടി ന​ഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയിൽ കടുവയെ പിടിക്കൂടുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു.

അടുത്ത തിങ്കളാഴ്ച(ജനുവരി 27) വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനു തീരുമാനം എടുത്തിട്ടുണ്ട്.

Also Read: കടുവ ആക്രമണം; ജനുവരി 27 വരെ നിരോധനാജ്ഞ, മാനന്തവാടിയില്‍ നാളെ ഹര്‍ത്താല്‍

കഴിഞ്ഞ ദിവസം രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ (45) കടുവ കടിച്ച് കൊലപ്പെടുത്തിയത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനത്തിൽ കാപ്പി ശേഖരിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധുവമാണ് മരിച്ച രാധ.

ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനു പുറമെ കുടുംബത്തിലെ ഒരാൾക്ക് (അപ്പച്ചന് പുറമെ) സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. അതേസമയം ആക്രമിച്ച കടുവയെ വെടിവച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.