ശക്തൻ്റെ മണ്ണിൽ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് | Thrissur Pulikali 2024, control vehicle at swaraj round, check the details in malayalam Malayalam news - Malayalam Tv9

Thrissur Pulikali 2024: ശക്തൻ്റെ മണ്ണിൽ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്

Published: 

18 Sep 2024 07:21 AM

Thrissur Pulikali 2024: ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മിഷണറുടെ കീഴിൽ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 520 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

Thrissur Pulikali 2024: ശക്തൻ്റെ മണ്ണിൽ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്

Thrissur Pulikali 2024. (Image Credits: Social Media)

Follow Us On

തൃശൂർ: ശക്തൻ്റെ മണ്ണിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും (Thrissur Pulikali). ശക്തൻറെ തട്ടകത്തെ ത്രസിപ്പിക്കാൻ 350 ലേറെ പുലികളാണ് ഇറങ്ങുക. പുലിക്കളിയിൽ പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുലികളി നടക്കുന്ന സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴു സംഘങ്ങളിലായി 350 പുലികളാണ് ആകെയുള്ളത്.

പുലികളെ ഒരുക്കുന്ന ചടങ്ങ് തകൃതിയായി നടക്കുകയാണ്. പുലർച്ചെ തന്നെ മെയ്യെഴുത്ത് ആരംഭിച്ചു. 35 മുതൽ 51 പുലികൾ വരെയാണ് ഓരോ സംഘങ്ങളിലുമുള്ളത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സംഘങ്ങൾ ശക്തൻ്റെ മണ്ണിലേക്ക് ഇറങ്ങി തുടങ്ങും. വൈകിട്ട് അഞ്ചിന് നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെ ഫ്ളാഗ് ഓഫ് നടക്കും. പിന്നാലെ ഓരോ സംഘങ്ങളായി സ്വരാജ് റൗണ്ടിലേക്കെത്തി തുടങ്ങും. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് പുലികളിയിലെ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരങ്ങൾ വേറെയുണ്ട്.

ALSO READ: ആർപ്പോ ഇറോ… ഇറോ… ഇറോ! ആറൻമുള ഉത്രട്ടാതി ജലമേള നാളെ, തുഴയെറിയാൻ പള്ളിയോടങ്ങൾ റെഡി

ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മിഷണറുടെ കീഴിൽ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 520 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിനായി സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

എമർജൻസി ടെലിഫോൺ നമ്പറുകൾ:

സിറ്റി പോലീസ് കൺട്രോൾ റൂം: 0487 2424193ടൗൺ

ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2424192

ട്രാഫിക് പൊലീസ് യൂണിറ്റ്: 0487 2445259

Related Stories
Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
Hema Committee Report: മൊഴികൾ ​ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version