5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Accident: തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി; രണ്ടുകുട്ടികളുൾപ്പെടെ 5 മരണം

Thrissur Nattika Lorry Accident: കണ്ണൂരിൽ നിന്ന് മരം കയറ്റി കൊണ്ടുപോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്ന ആളുകളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഇവർക്കിടയിലേക്ക് കയറിയത്. മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയതായാണ് വിവരം.

Thrissur Accident: തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി; രണ്ടുകുട്ടികളുൾപ്പെടെ 5 മരണം
അപകടം നടന്ന സ്ഥലം (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 26 Nov 2024 07:43 AM

നാട്ടിക: തൃശ്ശൂർ നാട്ടികയിൽ തടിലോറികയറി അഞ്ചുപേർ മരിച്ചു. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് തടിലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് 11 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് സംഭവം. കാളിയപ്പൻ (50),ബംഗാഴി (20), നാഗമ്മ (39), ജീവൻ (4), വിശ്വ(1) എന്നിവരാണ് മരിച്ചത്.

കണ്ണൂരിൽ നിന്ന് മരം കയറ്റി കൊണ്ടുപോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്ന ആളുകളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഇവർക്കിടയിലേക്ക് കയറിയത്. മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയതായാണ് വിവരം.

പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക സ്വദേശി ആഘോഷ് പോലീസിൽ വിവരമറിയിച്ചത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി, വികെ രാജു, വലപ്പാട് എസ്എച്ച്ഒ എംകെ രമേഷ് എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി. ലോറിയിലുണ്ടായിരുന്ന കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.