Thrissur Man Killed: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശ്ശൂർസ്വദേശി ഷേല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു; മറ്റൊരു മലയാളിക്ക് പരിക്ക്
Thrissur Man Killed Russia- Ukraine Shell Attack: പരിക്കേറ്റ ജെയിൻ കുര്യൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരം. മാസങ്ങൾക്ക് മുമ്പ് തൃശ്ശൂർ സ്വദേശിയായ മറ്റൊരാളും റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രൈനിൽ ഷെൽ ആക്രമണത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രനാ (36) നാണ് കൊല്ലപ്പെട്ടത്.
തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഉക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശിയാണ് കൊല്ലപ്പെട്ടത്. ഉക്രൈയിൻ – റഷ്യ ഷെൽ ആക്രമണത്തിനിടെയാണ് ബിനിൽ ബാബു കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോർക്കയാണ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചത്. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും ഉക്രൈയിൻ – റഷ്യ യുദ്ധത്തിൽ ഗുരുതര പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റ ജെയിൻ കുര്യൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരം. മാസങ്ങൾക്ക് മുമ്പ് തൃശ്ശൂർ സ്വദേശിയായ മറ്റൊരാളും റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രൈനിൽ ഷെൽ ആക്രമണത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രനാ (36) നാണ് കൊല്ലപ്പെട്ടത്.
മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് എത്തിപ്പെടുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് പല യുവാക്കളെയും എത്തിക്കുന്നത്. എന്നാൽ പിന്നീടാണ് ഇവർ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. റഷ്യൻ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു.
പട്ടാളത്തിൽ ചേരുന്ന യുവാക്കളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കൈവശപ്പെടുത്തിയശേഷമാണ് ഇവരെ ജോലിക്കെടുക്കുന്നത്. എന്നാൽ വളരെ ചുരുങ്ങിയ കാലത്തെ പരിശീലനം നൽകിയശേഷം മാത്രമാണ് യുവാക്കളെ സൈനികർക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതെന്നാണ് വിവരം. കൂടാതെ ഇവരെ താമസിപ്പിക്കുന്ന ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.