5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Lok Sabha Election Results 2024: തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു- സുരേഷ് ഗോപി

Thrissur Lok Sabha Results: പല വിധത്തിലുള്ള വിഷമ സന്ധികളും താനും കുടുംബവും അനുഭവിച്ചെന്നും അതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫല

Thrissur Lok Sabha Election Results 2024: തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു- സുരേഷ് ഗോപി
Thrissur Lok Sabha Election Results 2024
arun-nair
Arun Nair | Published: 04 Jun 2024 14:33 PM

തിരുവനന്തപുരം: ഗംഭീര വിജയത്തിന് തൃശ്ശൂരിലെ ജനങ്ങളോടും ദൈവങ്ങളോടും നന്ദി പറഞ്ഞ് തൃശ്ശൂർ സ്ഥാനാർഥി സുരേഷ് ഗോപി. . തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നതായും. അവരാണ് ഇതിന് കാരണമായവരെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു അതിശയം പോലെ തോന്നിയാൽ അത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. പല വിധത്തിലുള്ള വിഷമ സന്ധികളും താനും കുടുംബവും അനുഭവിച്ചെന്നും അതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

താൻ ലിബറലായി ചിന്തിക്കുന്നയാളാണ് ഇപ്പോഴും ആരാധിക്കുന്ന ഭാരതത്തിൻ്റെ ആർക്കി ടെക്ട് ഇന്ദിരാഗാന്ധിയാണ്. നരേന്ദ്ര മോദിയും, അമിത് ഷായുമാണ് തൻ്റെ സൂപ്പർ ഹീറോസ് എന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി പറഞ്ഞ് സുരേഷ് ഗോപി . പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞെന്നും വ്യക്തമാക്കി. കേരളത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News