Thrissur Lok sabha election result 2024: കൈവിട്ട തൃശ്ശൂരിന്റെ പേരിൽ കോൺഗ്രസ് ഡിസിസി ഓഫീസിൽ കയ്യാങ്കളി
Election result 2024 Clashes at Congress DCC office: മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും മർദ്ദിച്ചെന്നാണ് പരാതി. ചേർന്നു പിടിച്ചു തള്ളിയെന്നാണ് പ്രധാന ആരോപണമുയരുന്നത്. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് സജീവൻ കുര്യച്ചിറ ഡി സി സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ തോൽവി നേരിട്ടതിനേത്തുടർന്ന് ഈ വിഷയത്തിലുണ്ടായ ചർച്ച കയ്യാങ്കളിയായതായി റിപ്പോർട്ട്. തൃശൂർ ഡി സി സി ഓഫീസിലാണ് കയ്യേറ്റം നടന്നത്. കെ മുരളീധരന്റെ അനുയായിയെ ആണ് കൈയേറ്റം ചെയ്തതായി പരാതി ഉയർന്നിട്ടുള്ളത്. ഇന്ന് വൈകീട്ടു ഡി.സി.സി ഓഫീസിൽ യോഗം നടന്നിരുന്നു. ഈ യോഗത്തിനിടെയാണ് തർക്കവും തല്ലുമെല്ലാം നടന്നത്.
മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും മർദ്ദിച്ചെന്നാണ് പരാതി. ചേർന്നു പിടിച്ചു തള്ളിയെന്നാണ് പ്രധാന ആരോപണമുയരുന്നത്. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് സജീവൻ കുര്യച്ചിറ ഡി സി സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ALSO READ : സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; കെ സുരേന്ദ്രന് രാജ്യസഭാ അംഗത്വം
തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിൽ കയ്യാങ്കളി ആയി. തന്നെ വിളിച്ചു വരുത്തി ഡി സി സി പ്രസിഡൻറും അദ്ദേഹത്തിൻറെ ഗുണ്ടകളും കൈയേറ്റം ചെയ്തെന്നു പറഞ്ഞ് സജീവൻ പൊട്ടിക്കരഞ്ഞതോടെ വിഷയം രൂക്ഷം. തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു.
ആലത്തൂരിൽ എൽ ഡി എഫും തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുമാണ് ജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബി ജെ പി കേരളത്തിൽ ജയിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതാണ് കൈയാങ്കളിയിലേക്ക് നീങ്ങാൻ കാരണമായത് എന്നാണ് സൂചന.