Kodakara Women Assault Case: മർമ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; കൊടകരയിൽ ഉടമ അറസ്റ്റിൽ
Thrissur Kodakara Women Assaulted Case: ഇക്കഴിഞ്ഞ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സ തേടിയാണ് ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കികൊണ്ടാണ് പ്രതിയുടെ അതിക്രമം.

തൃശൂർ: കൊടകരയിൽ മർമ ചികിത്സക്കെത്തിയ (Kodakara Women Assaulted Case) യുവതിയെ പീഡിപ്പിച്ച ഉടമ അറസ്റ്റിൽ. വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. പ്രതിയെന്ന ആരോപിക്കപ്പെടുന്ന ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ(47) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സ തേടിയാണ് ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കികൊണ്ടാണ് പ്രതിയുടെ അതിക്രമം. ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് പീഡിപ്പിച്ചതായുമാണ് പരാതി.
ആനക്കൂട്ടിലെ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ല: ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ
കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻ്റ് ചെയ്തു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള വനം സെക്ഷൻ ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ കമലാഹറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി. ഡിഎഫ്ഒ, റേഞ്ച് ഓഫീസർ എന്നിവരെ സ്ഥലം മാറ്റാനും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന കണ്ടെത്തലിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.