Thrissur Election Exit Poll 2024: തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വിജയമോ? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
Thrissur Lok Sabha Constituency Exit Poll 2024: 2019-ലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് എത്തുമോ എന്നാണ് ഇനി അന്തിമ ഫലം വരുമ്പോൾ അറിയേണ്ടത്
ന്യൂഡൽഹി: ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ദക്ഷിണേന്ത്യൻ മണ്ണിൽ ബിജെപിക്ക് മേൽക്കൈ നൽകിയിരിക്കുന്ന പ്രവചനങ്ങളാണ് വിവിധ ഏജൻസികളുടെ കണക്കിൽ പറയുന്നത്.
കേരളത്തിൽ ബിജെപി തങ്ങളുടെ അക്കൗണ്ട് തുറക്കുമെന്നാണ് ടിവി-9 ഭാരത് വർഷ് പോൾ സ്റ്റാർട്ട്, ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ പറയുന്നത്. ഇതിൽ ടിവി-9 ബിജെപിക്ക് കേരളത്തിൽ 1 സീറ്റും, ഇന്ത്യാ ടുഡേ 2-3 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.
ALSO READ: കേരളത്തിൽ ഞെട്ടിക്കുന്ന കണക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ
തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് ടിവി9 പോൾ സ്റ്റാർട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ കുറഞ്ഞത് 2 മണ്ഡലങ്ങളിലെങ്കിലും കേരളത്തിൽ ബിജെപി വിജയിക്കുമെന്ന് ഇന്ത്യാ ടുഡേ പറയുന്നു. ബിജെപിയുടെ കേരളത്തിലെ സെലിബ്രറ്റി സ്ഥാനാർഥി കൂടിയാണ് സുരേഷ് ഗോപി.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നെങ്കിലും ഇത്തവണ വിജയം പ്രതീക്ഷിച്ച് തന്നെയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്തായാലും അന്തിമ ഫലങ്ങൾ വന്നാൽ മാത്രമെ ഇത് ഉറപ്പിക്കാൻ കഴിയുകയുള്ളു.
അന്ന് മൂന്നാം സ്ഥാനാത്തായ ബിജെപി
ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഏഴും ഭരിക്കുന്നത് സിപിഎം ആണെങ്കിലും ലോക്സഭാ സിറ്റിങ്ങ് സീറ്റ് കോൺഗ്രസ്സിൻ്റേതായിരുന്നു 2019-ലെ തിരഞ്ഞെടുപ്പിൽ ടിഎൻ പ്രതാപനാണ് തൃശ്ശൂർ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
ALSO READ: Exit Poll Result 2024: കർണാടകയിൽ ബിജെപിക്ക് മുന്നേറ്റം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവെ
ഇത്തവണ ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും യുഡിഎഫിന് വേണ്ടി കെ.മുരളീധരനും, എൽഡിഎഫിൻ്റെ വിഎസ് സുനിൽകുമാറുമാണ് മത്സര രംഗത്തുള്ളത്. 2019-ലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാത്തായ സുരേഷ് ഗോപി അന്ന് നേടിയത് 293,822 വോട്ടായിരുന്നു. വിജയിച്ച് സ്ഥാനാർഥി ടിഎൻ പ്രതാപൻ 415,089 വോട്ടും, സിപിഐയുടെ രാജാജി മാത്യു തോമസ് 321,456 വോട്ടുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത്.