തൃശൂരിൽ ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല Malayalam news - Malayalam Tv9

Train Accident: തൃശൂരിൽ ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല

Updated On: 

28 Jun 2024 14:00 PM

Thrissur Train Accident: എറണാകുളം ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടുപോയത്. ട്രെയിനിന് വേഗം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Train Accident: തൃശൂരിൽ ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല

ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടതിൻ്റെ ദൃശ്യങ്ങൾ.

Follow Us On

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ (Train Accident) എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിൽ രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടുപോയത്. ട്രെയിനിന് വേഗം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

സിഎംഡബ്ല്യു ഷോർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ കേരള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിക്കുകയും പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ബോഗിയും എൻജിനും വേർപെടാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

 

Related Stories
Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ മരിച്ചു
Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി
Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച
Mannar Kala Murder : മാന്നാർ കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala State Youth Festival 2024 : കായികമേള ഇത്തവണ ഒളിമ്പിക്സ് മാതൃകയിൽ ; സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ
Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം
Exit mobile version