Thrissur ATM Robbery : പ്രതികൾ കേരളത്തിലെത്തിയത് പല വഴിയ്ക്ക്; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്കുടമയെന്ന് മൊഴി

ATM Robbery Detailed Plan : തൃശൂരിലെ എടിഎമ്മുകളിൽ കവർച്ച നടത്തിയവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് പോലീസാണ് പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്.

Thrissur ATM Robbery : പ്രതികൾ കേരളത്തിലെത്തിയത് പല വഴിയ്ക്ക്; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്കുടമയെന്ന് മൊഴി

എടിഎം കവർച്ച (Image Courtesy - Social Media)

abdul-basith
Published: 

27 Sep 2024 23:37 PM

തൃശൂർ എടിഎം കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങൾ കേരളത്തിലെത്തിയത് പല വഴിയ്ക്കാണ് എന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. രണ്ട് പേർ വിമാനത്തിലും (Thrissur ATM Robbery) മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കവർച്ചയ്ക്കായി കേരളത്തിലെത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമയായ സുമാനുദ്ദീൻ ആണെന്നും പ്രതികൾ പറഞ്ഞതായി തമിഴ്നാട് പോലീസ് അറിയിച്ചു.

സബീർ കാന്തും സൗകിനുമാണ് വിമാന മാർഗത്തിൽ കവർച്ചയ്ക്കെത്തിയത്. സംഘാംഗങ്ങളിൽ പെട്ട മുബാറക്കിന് ഇതേപ്പറ്റി ഒന്നും ഒരറിവുമില്ല. ഇയാൾക്കെതിരെ മുൻപ് കേസുകളുമില്ല. കവർച്ചയുടെ സൂത്രധാരനൻ മുഹമ്മദ് ഇക്രം എന്നയാളാണ്. ഏതൊക്കെ എടിഎമ്മുകൾ കവർച്ച ചെയ്യണമെന്ന് തീരുമാനിച്ചത് ഇക്രമാണ്. ഹരിയാനയിലെ പൽവാൽ, നൂഹ് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. പൽവാൽ സ്വദേശികളായ ഇർഫാൻ, സഫീർ ഖാൻ, സഖ്‌വീൻ, മുബാറക്, നൂഹ് സ്വദേശികളായ മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് പ്രതികൾ. ഇന്നലെയാണ് സംഘം തൃശൂരിലെത്തിയത്.

Also Read : Thrissur ATM Robbery: ആദ്യം ആക്സിഡന്റ്; പിന്നാലെ സിനിമാ സ്റ്റൈൽ ചേസും ഏറ്റുമുട്ടലും; പ്രതികളെ പോലീസ് പിടികൂടിയത് ഇങ്ങനെ

ഗ്യാസ് കട്ടിങ് ഗ്യാങ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 2021ൽ കണ്ണൂരിൽ നടന്ന എടിഎം കവർച്ചയ്ക്ക് പിന്നിലും ഇവരായിരുന്നു എന്ന് സൂചനയുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തേണ്ട എടിഎമ്മുകൾ ഏതൊക്കെയാണ് എന്ന് കണ്ടെത്തുന്നത്. കവർച്ച നടത്തുന്ന പണം വിജനമായ സ്ഥലത്തുവച്ച് എടിഎമ്മിൽ നിന്ന് വേർപെടുത്തും. പിന്നാലെ സഞ്ചരിക്കുന്ന വാഹനം കണ്ടെയ്നറിൽ കയറ്റി രക്ഷപ്പെടുകയായിരുന്നു പതിവ്.

സംഘത്തെ തമിഴ്നാട് നാമക്കൽ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിലായിരുന്നു. കവർച്ചക്കാർ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചത് അന്വേഷണത്തിൽ നിർണായകമായി. തുടരെ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോകുന്ന വാഹനത്തെപ്പറ്റി നാട്ടുകാർ പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് നടത്തിയ സിനിമാ സ്റ്റൈൽ ചേസിനൊടുവിൽ സംഘം കീഴടങ്ങുകയായിരുന്നു. വെടിവെപ്പിൽ ഒരു പ്രതി കൊല്ലപ്പെടുകയും ചെയ്തു.

തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്ന് 65 ലക്ഷത്തോളം രൂപ കവർന്നതിന് ശേഷം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു സംഘം. കൃത്യമായി ആസൂത്രണം ചെയ്ത കവർച്ചയായിരുന്നു ഇത്. പുലർച്ചെ മൂന്നിലും നാലിനും ഇടയിലാണ് ഇവർ എടിഎമ്മുകൾ തകർത്തത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എടിഎം കൗണ്ടറുകളായിരുന്നു ഇത്. കേസന്വേഷണം കുഴപ്പിക്കാനായിരുന്നു ഈ നീക്കം. ഒറ്റപ്പെട്ടയിടങ്ങളിലെ എടിഎമ്മുകൾ ആയതിനാൽ ഇതിൽ നിന്ന് ഒരുപാട് പണം പിൻവലിച്ചിരുന്നില്ല.

സാധാരണ രീതിയിൽ എടിഎം തകർക്കുമ്പോൾ സുരക്ഷാ അലാറം മുഴങ്ങുകയും ചെയ്യും. തുറ്റർന്ന് ഈ വിവരം ബാങ്ക് അധികൃതർക്കും പോലീസിനും ലഭിക്കും. മോഷണം നടന്ന എടിഎമ്മുകളിൽ വിവരം ലഭിച്ച് പോലീസ് എത്താൻ പത്ത് മിനിട്ടോളം സമയമെടുക്കും. ഈ സമയത്ത് രക്ഷപ്പെടുകയെന്നതായിരുന്നു ഇവരുടെ പദ്ധതി. വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധി ആയതിനാൽ മൂന്ന് എടിഎമ്മുകളിലും മൂന്ന് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരാവും എത്തുക. ഇതൊക്കെ പ്രതികൾ കണക്കുകൂട്ടിയിരുന്നു.

Also Read : Thrissur ATM Robbery: തൃശൂരിലെ എടിഎം കവർച്ച; ഏഴം​ഗ സംഘം പിടിയിൽ; പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു

എസ്കെ ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ കണ്ടെയ്നർ ലോറിയിലേക്ക് തങ്ങൾ സഞ്ചരിച്ചിരുന്ന കാർ കയറ്റി രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്. തമിഴ്നാട് അതിർത്തി കടന്നതിന് പിന്നാലെ പല വാഹനങ്ങളിൽ ഇടിച്ചത് കവർച്ചക്കാർക്ക് തിരിച്ചടിയായി. വിവരം പോലീസിനെ അറിയിച്ചതോടെ നാമക്കൽ പോലീസ് സ്ഥലത്തെത്തി. തുടർന്നായിരുന്നു സിനിമാ സ്റ്റൈൽ ചേസിങ്. പല ഭാഗത്തുനിന്നായി പോലീസ് കണ്ടെയ്നർ വളഞ്ഞതോടെ പ്രതികൾ പ്രതിരോധത്തിലായി. കണ്ടെയ്നർ തുറന്നപ്പോൾ അതിനുള്ളിൽ കാറും പണവും ആയുധങ്ങളും കണ്ടെത്തി. പോലീസ് കണ്ടെത്തിയെന്ന് മനസിലാക്കിയ ഉടൻ പ്രതികൾ വെടിയുതിർത്തു. പോലീസ് തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിൽ കണ്ടെയ്നർ ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ബാക്കിയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുൻപ് ഇവർ നടത്തിയ കവർച്ചകൾക്ക് ശേഷവും കണ്ടെയ്നർ ലോറി ഉപയോഗിച്ച് അതിർത്തികടന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇക്കാര്യം കേരള പോലീസ് തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു.

 

Related Stories
Kerala Lottery Result: നാളെയല്ല ഇന്ന് തന്നെ; കാരുണ്യ ഭാഗ്യക്കുറി അടിച്ചോ? ശരിക്കൊന്ന് നോക്കിക്കേ
PC George’s Love Jihad Remarks: ലവ് ജിഹാദ് പരാമർശം; പിസി ജോർജിന് കുരുക്ക് വീഴുമോ? വീണ്ടും നിയമോപദേശം തേടാൻ പൊലീസ്
Vlogger Junaid Death : ജുനൈദിന്റെ ബൈക്ക് മറിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; അപകടമുണ്ടായത് പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
Kalamassery Polytechnic Ganja Raid: ഒരു പൊതി കഞ്ചാവിന് 500 രൂപ, പ്രീബുക്കിംഗ് ചെയ്യുന്നവർക്ക് ഓഫർ; കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ടയിൽ ‍ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?