AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Food Posioning Death: യാത്രയ്ക്കിടെ മസാല ദോശ കഴിച്ച മൂന്ന് വയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് നിഗമനം

Three Year Old Girl Dies of Food Poisoning: ഇക്കഴിഞ്ഞ ശനിയാഴ്ച വിദേശത്തായിരുന്ന ഹെൻറിയെ സ്വീകരിക്കാനായി കുടുംബം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഒരു ഹോട്ടലിൽ നിന്നും ഇവർ മസാല ദോശ കഴിച്ചത്.

Food Posioning Death: യാത്രയ്ക്കിടെ മസാല ദോശ കഴിച്ച മൂന്ന് വയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് നിഗമനം
ഒലീവിയImage Credit source: Social Media
nandha-das
Nandha Das | Updated On: 22 Apr 2025 07:15 AM

തൃശ്ശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് വയസുകാരി മരിച്ചു. തൃശ്ശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിൽ കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കുട്ടി മസാല ദോശ കഴിച്ചിരുന്നു. അതിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച വിദേശത്തായിരുന്ന ഹെൻറിയെ സ്വീകരിക്കാനായി കുടുംബം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങും വഴി അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഒരു ഹോട്ടലിൽ നിന്നും ഇവർ മസാല ദോശ കഴിച്ചു. കുട്ടിയും മാതാപിതാക്കളും ഹെൻറിയുടെ അമ്മയും ഇത് കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.

ഇതോടെ ഹെൻറിയും ഭാര്യയും ഒലിവിയയും ഉടൻ തന്നെ വീടിന് സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ഒലീവിയയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആദ്യം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുതുക്കാട് പോലീസ് തുടർ നടപടികൾ പൂർത്തിയാക്കി.

ALSO READ: കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണം; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം കസ്റ്റഡിയിൽ

കാറും ബൈക്കും കൂട്ടിയിടിച്ച് മരണം; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പിടിയിൽ

കൊല്ലം കൊട്ടരാക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികാരൻ മരിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായിരുന്ന ടെനി ജോപ്പൻ അറസ്റ്റിൽ. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. അമിത വേ​ഗതിയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ബൈക്കിലേക്ക് ഇടിച്ച കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. തലകീഴായി മറിഞ്ഞ അവസ്ഥയിലാണ് കാർ കണ്ടെത്തിയത്. ​

ഗുരുതരമായി പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ പോലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.