5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; അട്ടപ്പാടിയിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Three Year Old Dies in Palakkad Due to Rat Poison: പേസ്റ്റ് രൂപത്തിൽ ഉള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ പല്ലുതേച്ചതോടെ ആണ് മൂന്ന് വയസുകാരിയുടെ ഉള്ളിലേക്ക് വിഷം ചെന്നത്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; അട്ടപ്പാടിയിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
നേഹ റോസ്Image Credit source: Social Media
nandha-das
Nandha Das | Published: 15 Mar 2025 18:05 PM

പാലക്കാട്: പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഫെബ്രുവരി 21നാണ് സംഭവം നടന്നത്. പേസ്റ്റ് രൂപത്തിൽ ഉള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ പല്ലുതേച്ചതോടെ ആണ് മൂന്ന് വയസുകാരിയുടെ ഉള്ളിലേക്ക് വിഷം ചെന്നത്. ആരോഗ്യനില വഷളായതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ: രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്ടിച്ചു; വീഴ്ച പത്തോളജി വിഭാഗത്തിൽ

രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. സംഭവത്തിൽ ആക്രി കച്ചവടക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജിയിൽ വെള്ളിയാഴ്ച ശസ്ത്രക്രീയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷ്ടിക്കപ്പെട്ട ബോക്സിൽ ഉണ്ടായിരുന്നത്.

രാവിലെ ആംബുലൻസ് ജീവനക്കാർ പത്തോളജി ലാബിന് സമീപം കൊണ്ടുവെച്ച സാമ്പിളുകളാണ് ആക്രി കച്ചവടക്കാരൻ മോഷ്ടിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജ് പോലീസ് ആക്രി വില്പനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം രോഗ നിർണയത്തിന് വേണ്ടി അയച്ച സ്പെസിമെനുകളാണ് ഇയാൾ മോഷ്ടിച്ചത്.

ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ പത്തോളജി ലാബിന് സമീപമുള്ള സ്റ്റെയർകെയ്സിന് സമീപം വെച്ച് ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. അപ്പോഴാണ് സ്പെസിമെനുകൾ മോഷണം പോയത്. എന്നാൽ, അക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നും ബോക്സിൽ ശരീരഭാഗങ്ങൾ ആണെന്ന് മനസിലായതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചുവെന്നും ആക്രി കച്ചവടക്കാരൻ പൊലീസിന് മൊഴി നൽകി.