5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Three Women Missing: കോതമംഗലത്ത് പശുക്കളെ തേടിപ്പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

Three Women Went Missing From Kuttampuzha: തങ്ങൾ വഴിതെറ്റി സ്ഥലമറിയാതെ നിൽക്കുകയാണ് എന്നാണ് അവസാനം ബന്ധപ്പെട്ടപ്പോൾ ഇവർ അറിയിച്ചത്.

Three Women Missing: കോതമംഗലത്ത് പശുക്കളെ തേടിപ്പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു
കാണാതായ സ്ത്രീകൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു. (Image Credits: Screengrab Image)
nandha-das
Nandha Das | Updated On: 28 Nov 2024 23:47 PM

എറണാകുളം: കോതമംഗലം കട്ടമ്പുഴയിൽ നിന്ന് മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് പശുക്കളെ തിരയാൻ പോയ സ്ത്രീകളെയാണ് കാണാതായത്. പശുക്കളെ തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയ ഇവർ ഇതുവരെ മടങ്ങി വന്നിട്ടില്ല. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.

പോലീസും അന്ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കൂടാതെ, വനം വകുപ്പുകാരും നാട്ടുകാരും തിരച്ചിൽ നടത്തി വരുന്നുണ്ട്. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ: ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

ബുധനാഴ്ച കാണാതായ പശുക്കൾ ഒരു ദിവസം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്നാണ് പശുക്കളെ അന്വേഷിച്ച് ഇവർ മൂന്ന് പേരും വനത്തിലേക്ക് പോകുന്നത്. ഇവരിൽ ഒരാളുടെ കൈയിൽ മാത്രം മൊബൈൽ ഫോൺ ഉണ്ടായിരുന്നു. എന്നാൽ, വൈകീട്ട് അഞ്ചര മണിയോടെ ഫോൺ പരിധിക്ക് പുറത്തായി.

തങ്ങൾ വഴിതെറ്റി സ്ഥലമറിയാതെ നിൽക്കുകയാണ് എന്നാണ് അവസാനം ബന്ധപ്പെട്ടപ്പോൾ ഇവർ കുടുംബത്തെ അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ മൂന്ന് പേരും പശുക്കളെ തേടി ഇറങ്ങിയത്.