5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Accident: കാസര്‍കോട് ഡിവൈഡറില്‍ കാറിടിച്ച് പിതാവും മകനും മരിച്ചു

Car Accident in Uppala: വോമഞ്ചൂരില്‍ വെച്ച് തിങ്കളാഴ്ച (മാര്‍ച്ച് 3) രാത്രിയായിരുന്നു അപകടമുണ്ടായത്. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.

Kasaragod Accident: കാസര്‍കോട് ഡിവൈഡറില്‍ കാറിടിച്ച് പിതാവും മകനും മരിച്ചു
അപകടത്തില്‍ തകര്‍ന്ന കാര്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 04 Mar 2025 08:25 AM

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ ഡിവൈഡറിലേക്ക് കാറിടിച്ച് കയറി മൂന്ന് മരണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ വരുണ്‍, കിഷന്‍ എന്നിവരാണ് മരിച്ചത്. കിഷനെ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

വോമഞ്ചൂരില്‍ വെച്ച് തിങ്കളാഴ്ച (മാര്‍ച്ച് 3) രാത്രിയായിരുന്നു അപകടമുണ്ടായത്. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.

ചേസിങ്ങിനിടെ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: ദേശീയപാതയില്‍ കാര്‍ ചേസിങ്ങിനിടെ അപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇവന്റ് മാനേജറും നര്‍ത്തകിയുമായ യുവതിക്ക് ജീവന്‍ നഷ്ടമായി. പശ്ചിമ ബംഗാള്‍ ചന്ദര്‍നഗര്‍ സ്വദേശി സുതന്ദ്ര ചാറ്റര്‍ജി (27) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പൂവാലന്മാര്‍ ശല്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ചാറ്റര്‍ജിയുടെ കൂടെ യാത്ര ചെയ്തിരുന്നവര്‍ പറഞ്ഞു. മറ്റ് രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ സുതന്ദ്ര ചാറ്റര്‍ജിയുടെ കാറിനെ അഞ്ച് പേരടങ്ങുന്ന സംഘം കാറില്‍ പിന്തുടരുകയായിരുന്നു. ഇവര്‍ അശ്ലീല പരാമര്‍ശം നടത്തുകയും വാഹനം ഇടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കാര്‍ മറിഞ്ഞതെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു.

Also Read: Bilaspur Accident: കുംഭമേള കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ വാഹനാപകടത്തില്‍പെട്ടു; രണ്ടുപേരുടെ നില ഗുരുതരം

എന്നാല്‍ ചാറ്റര്‍ജിയോടൊപ്പം കൂടെ യാത്ര ചെയ്തവര്‍ പറഞ്ഞ കാര്യം അസന്‍സോന്‍-ദുര്‍ഗാപൂര്‍ പോലീസ് കമ്മീഷണര്‍ സുനില്‍ കുമാര്‍ ചൗദറി എതിര്‍ത്തു. കാര്‍ പിന്തുടരല്‍ ഉണ്ടായിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും ചാറ്റര്‍ജിയുടെ കാറാണ് മറ്റെ വാഹനത്തെ പിന്തുടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.