നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ തുടരുന്നു | Three Girls Are Missing From Nirbhaya Centre in Palakkad, investigation On the Way Malayalam news - Malayalam Tv9

M​​issing: നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ തുടരുന്നു

Published: 

18 Sep 2024 07:12 AM

Nirbhaya Centre Missing Case: സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പെൺകുട്ടികൾ പുറത്തിറങ്ങിയത്. കാണാതായവരിൽ ഒരാൾ പോക്സോ അതിജീവിതയാണ്.

M​​issing: നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ തുടരുന്നു
Follow Us On

പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള നിർഭയാ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പ്രായപൂർത്തിയാകാത്ത 17 വയസുള്ള രണ്ട് പേരെയും 14 വയസുള്ള ഒരാളെയുമാണ് കാണാതായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം പൊലീസിന് ലഭിക്കുന്നത്. പാലക്കാട് പൊലീസ് കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഉൗർജ്ജിതമാക്കി.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പെൺകുട്ടികൾ പുറത്തിറങ്ങിയത്. കാണാതായവരിൽ ഒരാൾ പോക്സോ അതിജീവിതയാണ്. പെൺകുട്ടികളെ കാണാതായ വിവരം നിർഭയാ കേന്ദ്രം അധികൃതരാണ് പൊലീസിനെ അറിയിച്ചത്. നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന ആ​ഗ്രഹം പെൺകുട്ടികൾ പ്രകടിപ്പിച്ചിരുന്നതായി നിർഭയാ കേന്ദ്രം അധികൃതർ പറഞ്ഞു.

പെൺകുട്ടികൾ വീടുകളിലെത്തിയിട്ടില്ലെന്നും ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. സമീപത്തെ സിസിവിടി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.

Related Stories
Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
Hema Committee Report: മൊഴികൾ ​ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version