Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു

Ernakulam Murder Case Updates: തര്‍ക്കത്തിനിടെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെയും ഉഷയുടെയും മകന്‍ ജിതിന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു

Representational Image

Updated On: 

16 Jan 2025 21:34 PM

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത്‌ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. ആക്രമണം നടത്തിയത് അയല്‍വാസി. ആക്രമണം നടത്തിയ പ്രതി ഋതു ജയന്‍ പിടിയില്‍. തര്‍ക്കത്തിനിടെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെയും ഉഷയുടെയും മകന്‍ ജിതിന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് വിവരം.

പ്രതി ലഹരിക്കടിമയാണെന്നാണ് സൂചന. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. വീട്ടില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. ഇവരെ പ്രതി ഉപദ്രവിച്ചിട്ടില്ല. വടക്കേക്കര പോലീസാണ് പ്രതിയെ കസ്റ്റഡില്‍ എടുത്തത്. ഇയാളെ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

Also Read: Wayanad Landslides: മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി

മൂന്നോളം കേസുകളില്‍ പ്രതിയാണ് ഋതു ജയന്‍. നോര്‍ത്ത് പറവൂര്‍ പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകൂടിയാണെന്ന് മുമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ വ്യക്തമാക്കി.

വടക്കേക്കര, നോര്‍ത്ത് പറവൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിര ഒട്ടനവധി കേസുകളുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ