Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു
Ernakulam Murder Case Updates: തര്‍ക്കത്തിനിടെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെയും ഉഷയുടെയും മകന്‍ ജിതിന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. ആക്രമണം നടത്തിയത് അയല്‍വാസി. ആക്രമണം നടത്തിയ പ്രതി ഋതു ജയന്‍ പിടിയില്‍. തര്‍ക്കത്തിനിടെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെയും ഉഷയുടെയും മകന്‍ ജിതിന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് വിവരം.
പ്രതി ലഹരിക്കടിമയാണെന്നാണ് സൂചന. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. വീട്ടില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. ഇവരെ പ്രതി ഉപദ്രവിച്ചിട്ടില്ല. വടക്കേക്കര പോലീസാണ് പ്രതിയെ കസ്റ്റഡില്‍ എടുത്തത്. ഇയാളെ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.
മൂന്നോളം കേസുകളില്‍ പ്രതിയാണ് ഋതു ജയന്‍. നോര്‍ത്ത് പറവൂര്‍ പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകൂടിയാണെന്ന് മുമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ വ്യക്തമാക്കി.
വടക്കേക്കര, നോര്‍ത്ത് പറവൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിര ഒട്ടനവധി കേസുകളുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.