5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ettumanoor Death: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

Three Dead Bodies Found in Ettumanoor: മൂവരുടെയും ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ്. സ്ത്രീയുടെയും ഒരു കുട്ടിയുടെയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടപ്പുണ്ട്. സംഭവത്തില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്.

Ettumanoor Death: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
പ്രതീകാത്മക ചിത്രം Image Credit source: D-Keine/E+/Getty Images
shiji-mk
Shiji M K | Updated On: 28 Feb 2025 08:21 AM

കോട്ടയം: ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി വിവരം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ മൂവരെയും തീരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് മൂവരെയും ഇടിച്ചിട്ടതെന്നാണ് വിവരം. പുലര്‍ച്ചെ 5.20നായിരുന്നു അപകടം നടന്ന സ്ഥലത്ത് ട്രെയിന്‍ എത്തിയിരുന്നത്. ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു മൂവരുമെന്ന് ലോക്കോ പൈലറ്റ് റെയില്‍വേയില്‍ അറിയിച്ചു.

മൂവരുടെയും ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ്. സ്ത്രീയുടെയും ഒരു കുട്ടിയുടെയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടപ്പുണ്ട്. സംഭവത്തില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്.

ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് 15കാരി മരിച്ചു

കോട്ടയം: ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് വയസുകാരി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകള്‍ ഗൗതമിയാണ് മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Also Read: Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് കേരളത്തിലെത്തും

ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് ഒന്നരമാസത്തിലേറെയായി ഗൗതമി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗൗതമിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പികയായിരുന്നു. ഹൃദയാഘാതം ഉണ്ടായിരുന്നുവെങ്കിലും അതിനെ അതിജീവിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചിരുന്നു.