ബൈബിളിനെക്കാള്‍ വലുത് വിചാരധാര, തീകൊള്ളികൊണ്ട് തലചൊറിയരുത് ഇടുക്കി രൂപയ്‌ക്കെതിരെ ലത്തീന്‍ സഭ
ഇടുക്കി രൂപത ചെയ്യുന്നത് ക്രൈസ്തവരെ മുസ്ലിം വിരോധിക്കളാക്കാനുള്ള അജണ്ട നടപ്പിലാക്കലാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാര്‍ തിങ്ക്താങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവര്‍ത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കി.
കോഴിക്കോട്: ഇടുക്കി രൂപയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെ ഇടുക്കി രൂപതയെ വിമര്‍ശിക്കുന്നത്. ഇടുക്കി രൂപതാ അധികാരികള്‍ തലചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും സഭ വിമര്‍ശിച്ചു.
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവര്‍ സഭാസാരഥികളായി എത്തുമ്പോള്‍ അവര്‍ക്ക് ബൈബിളിനെക്കാള്‍ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രത്തില്‍ പറയുന്നു.
പ്രണയത്തെ കെണിയെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടത്ത് സാത്താന്മാര്‍ ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണിത്. ഇക്കാലം വരെ സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവര്‍. ഇടുക്കി രൂപത ചെയ്യുന്നത് ക്രൈസ്തവരെ മുസ്ലിം വിരോധിക്കളാക്കാനുള്ള അജണ്ട നടപ്പിലാക്കലാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാര്‍ തിങ്ക്താങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവര്‍ത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കി.
കേരള സ്റ്റോറിയെന്ന സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡ സിനിമയില്‍ 32,000 ക്രൈസ്തവ യുവതികളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നാണ്. 32,000 സ്ത്രീകളുടെ വിവരം പുറത്തുവിടേണ്ട വെറും പേരുടെ എങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. പ്രദര്‍ശനം തടയേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയച്ചതോടെയാണ് ഹരജി തള്ളിയത്. നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ടെന്നും കേരള സ്റ്റോറി അത്തരമൊരു പരിധിയില്‍ വരുന്ന സിനിമയല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, കേരള സ്റ്റോറി തത്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് താമരശേരി അതിരൂപത തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
ഇടുക്കി രൂപതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രൂപതയ്ക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് താമരശേരി അതിരൂപത നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ പ്രണയക്കെണിക്കെതിരായ ബോധവത്കരണം തുടരുമെന്ന് രൂപത നേതൃത്വം അറിയിച്ചിട്ടുണ്ട്.