5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thomas Chazhikadan Pinarayi Vijayan : മുഖ്യമന്ത്രിയുടെ നിലപാടുകൾ പരാജയത്തിനു കാരണമായി; കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

Thomas Chazhikadan Criticizes Pinarayi Vijayan : മുഖ്യമന്ത്രിയുടെ നിലപാടുകൾ ലോക് സഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിന് കാരണമായെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന തോമസ് ചാഴിക്കാടൻ. സിപിഐഎം വോട്ടുകൾ ഇടതുമുന്നണിയ്ക്ക് ലഭിക്കാതെ പോയത് അന്വേഷിക്കണമെന്നും ചാഴിക്കാടൻ ആവശ്യപ്പെട്ടു.

Thomas Chazhikadan Pinarayi Vijayan : മുഖ്യമന്ത്രിയുടെ നിലപാടുകൾ പരാജയത്തിനു കാരണമായി; കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ
Thomas Chazhikadan Criticizes Pinarayi Vijayan (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Jun 2024 13:22 PM

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ (Lok Sabha Election) മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. മുഖ്യമന്ത്രിയുടെ നിലപാടുകൾ പരാജയത്തിനു കാരണമായെന്ന് മുൻ എംപി തോമസ് ചാഴിക്കാടൻ വിമർശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയത്തെ പാലായിൽ നടന്ന നവകേരള സദസ്സിലെ ശകാരവും തിരിച്ചടിയായതായി കേരള കോൺഗ്രസ് എം കമ്മറ്റി യോഗത്തിൽ ചാഴിക്കാടൻ കുറ്റപ്പെടുത്തി.

കോട്ടയം മണ്ഡലത്തിൽ സ്ഥിരമായി ഇടതുമുന്നണിക്ക് ലഭിച്ചിരുന്ന വോട്ടുകൾ ചോർച്ചയുണ്ടായെന്ന് ചാഴിക്കാടൻ പറഞ്ഞു. മുൻപത്തെ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച വിഎൻ വാസവന് ലഭിച്ചത്ര വോട്ടുകൾ പോലും ഇത്തവണ പലയിടത്തും ലഭിച്ചില്ല. സിപിഐഎം വോട്ടുകൾ ഇടതുമുന്നണിയ്ക്ക് ലഭിക്കാതെ പോയത് അന്വേഷിക്കണമെന്നും ചാഴിക്കാടൻ ആവശ്യപ്പെട്ടു.

എന്നാൽ, തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണമെന്നും യോഗം വിലയിരുത്തി. സർക്കാരിൻ്റെ മുൻഗണനകളിൽ ആവശ്യമായ മാറ്റം വരുത്തണം. വന്യജീവി ആക്രമണങ്ങളിലെ പരിഹാരനിർദ്ദേശങ്ങൾക്കായി ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണി യോഗത്തില്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.

Also Read: Pinarayi Vijayan : ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’ സിപിഐ യോഗത്തില്‍ ആവശ്യം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് സിപിഎം സംസ്ഥാന സമിതിയും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ തിരുത്തല്‍ നടപടിക്ക് പാര്‍ട്ടി തീരുമാനമെടുത്തു. ഏതുവിധേന തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അതിനായി കര്‍മരേഖ തയറാക്കി സംസ്ഥാന സെക്രട്ടേറിയേറ്റ് സര്‍ക്കാരിന് നല്‍കും. സാധാരണക്കാരുടെ ആവശ്യത്തിനും പ്രശ്‌നങ്ങളും പ്രാധാന്യം നല്‍കികൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുക്കാനാണ് പാര്‍ട്ടി തീരുമാനം.

രണ്ട് രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഒന്ന് സംഘടാനതലത്തിലും മറ്റൊന്ന് സര്‍ക്കാര്‍തലത്തിലും നടപ്പാക്കും. ഇപ്പോഴുള്ള സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. ഇതുമാത്രമല്ല, ക്ഷേമപെന്‍ഷന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശിക തീര്‍ക്കലിന് പുതിയ കര്‍മരേഖയില്‍ മുന്‍ഗണന നല്‍കും. കൂടാതെ ഓരോ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പരിശോധിച്ച് അതില്‍നിന്ന് സര്‍ക്കാര്‍ ഇടപെടലിന് മുന്‍ഗണനയും നിശ്ചയിച്ച് നല്‍കും.

സര്‍ക്കാരിന് ജനങ്ങളെ മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തുറന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത നിര്‍ണായക പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായെന്നും ക്രൈസ്തവരിലെയും എസ്ഡിപിയിലെയും ഒരു വിഭാഗം ആളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ ബിജെപിക്ക് സഹായമായത് ഇത്തരം സാഹചര്യമാണ്. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് നേടാനായത് വരാനിരിക്കുന്ന അപകടത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.