5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

car falls into a river in Thiruvilwamala: തടയണയിലേക്കിറങ്ങിയതിന് പിന്നാലെ കാര്‍ പുഴയില്‍ വീഴുകയായിരുന്നു. മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാര്‍ വീണ ഭാഗത്ത് പുഴയില്‍ അധികം വെള്ളമില്ലാതിരുന്നത് രക്ഷയായി

Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 17 Mar 2025 09:34 AM

തിരുവില്വാമല : ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ വീണത് പുഴയിലേക്ക്. തടയണയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. തിരുവില്വാമലയ്ക്ക് സമീപം എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ്‌ എന്നിവരാണ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

തടയണയിലേക്കിറങ്ങിയതിന് പിന്നാലെ കാര്‍ പുഴയില്‍ വീഴുകയായിരുന്നു. മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാര്‍ വീണ ഭാഗത്ത് പുഴയില്‍ അധികം വെള്ളമില്ലാതിരുന്നത് രക്ഷയായി. കരയില്‍ നിന്ന് 30 മീറ്ററോളം അകലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മുമ്പും ഇത്തരത്തില്‍ അപകടമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

Read Also : Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

ബസും ബൈക്കും കൂട്ടിയിടിച്ചു

വൈക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ നാടന്‍പാട്ട് കലാകാരന് ദാരുണാന്ത്യം. കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ പി.എസ്. സുധീഷ് (29) ആണ് മരിച്ചത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ചേരകുളങ്ങര ബസ് സ്റ്റോപ്പിന് സമീപം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസും, എതിര്‍ദിശയിലെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സമീപത്തെ മരത്തിലിടിച്ചാണ് ബസ് നിന്നത്.

ബസിന് അടിയില്‍പെട്ട സുധീഷിനെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. അപകടത്തെ തുടര്‍ന്ന് കുറച്ചുനേരത്തെക്ക് ഗതാഗതം തടസപ്പെട്ടു.