Vithura Teen Boy Attacked: പെൺസുഹൃത്തിനെപ്പറ്റി മോശം പരാമർശം; വിതുരയിൽ പതിനാറുകാരനെ അതിക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ
Thiruvananthapuram Vithura Teen Boy Attacked: സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 16-നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ആൺകുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ അക്രമിസംഘത്തിലൊരാൾ ഫോണിൽ പകർത്തിയിരുന്നു.

തിരുവനന്തപുരം: കൂട്ടുകാരിയെക്കുറിച്ചു മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരനെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം. വിതുര തൊളിക്കോട് പനയ്ക്കോടാണ് സംഭവം. പ്രദേശത്തുള്ള വാഴത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയാണ് ആൺകുട്ടിയെ മർദ്ദിച്ചത്. സംഭവം പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനമേറ്റ കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 16-നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ആൺകുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ അക്രമിസംഘത്തിലൊരാൾ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിൽ കിട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അഞ്ചുപേരടങ്ങുന്ന സംഘമാണ് 16കാരനെ മർദ്ദിച്ചത്. എന്നാൽ നിലവിൽ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇവർ മാത്രമാണ് പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലായിരുന്ന വിദ്യാർഥിയെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയാണ് മർദ്ദിച്ചിരിക്കുന്നത്. കുട്ടിയുടെ അനുജനെയും മർദ്ദിച്ചിട്ടുണ്ട്.
ഫോണിൽ പകർത്തിയ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുമെന്നടക്കം ആക്രമി സംഘങ്ങൾ പറഞ്ഞിരുന്നു. ഇങ്ങനെ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ് കുട്ടിയുടെ മാതാപിതാക്കളുടെ കൈകളിലെത്തുന്നത്.
അതേസമയം താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ പിതാവിന് ചില ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരാമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദ്യാർത്ഥിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം ഇതിനോടകം പ്രചരിക്കുന്നണ്ട്.
സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആളാണ് ടികെ രജീഷ്. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽ നിന്നാണ് കിട്ടിയതെന്നതും കേസിലെ മറ്റൊരു വഴിത്തിരിവാണ്. ഷഹബാസിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നാണ് മരണമെന്നാണ് പറഞ്ഞിരിക്കുന്നത്.