Thiruvananthapuram Lok Sabha Election Result 2024 : കണക്കുകൂട്ടി അവസാന ലാപ്പിൽ തരൂർ തിരുവനന്തപുരം നേടി; ഓർമപ്പെടുത്തിയത് 2014

TVM Lok Sabha Election Result 2024 Updates : 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനോട് അടുത്ത ഭൂരിപക്ഷം നേടിയായിരുന്നു തിരുവനന്തപുരത്ത് ശശി തരൂറിൻ്റെ ജയം. ആ ഭൂരിപക്ഷം ഇന്ന് വെറും 16,000 ആയി കുറയ്ക്കാൻ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു.

Thiruvananthapuram Lok Sabha Election Result 2024 : കണക്കുകൂട്ടി അവസാന ലാപ്പിൽ തരൂർ തിരുവനന്തപുരം നേടി; ഓർമപ്പെടുത്തിയത് 2014
Published: 

04 Jun 2024 22:23 PM

2014നെ ഓർമ്മപ്പെടുത്തികൊണ്ട് തിരുവന്തപുരം ലോക്സഭ തിരഞ്ഞെടുപ്പിൽ അവസാനം ശശി തരൂറിന് ആശ്വാസം. ഒരുഘട്ടത്തിൽ കാൽലക്ഷം വോട്ടിന് പിന്നിൽ നിന്നതിന് ശേഷമാണ് ശശി തരൂർ തിരിച്ചെത്തി തൻ്റെ നാലാം ലോക്സഭ തിരഞ്ഞെടുപ്പ് നേടിയെടുക്കുന്നത്. 2014 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ.രാജഗോപാലിൽ നിന്നുമുണ്ടായ അതെ വെല്ലിവിളിയായിരുന്ന ഇത്തവണ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരനിൽ ഉണ്ടായത്. അന്നത്തേത് പോലെ അവസാന ലാപ്പിൽ എത്തിച്ചേർന്ന് തരൂർ തൻ്റെ ജയം കണ്ടെത്തി.

തിരുവനന്തപുരത്ത് നിന്നുള്ള തൻ്റെ അവസാനത്തെ ലോക്സഭ തിരഞ്ഞെടുപ്പാണിതെന്ന് അറിയിച്ചുകൊണ്ടാണ് ഇത്തവണ തരൂർ കളത്തിൽ ഇറങ്ങിയത്. എന്നാൽ തരൂരിനെതിരെ ശക്തമായ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ഇറക്കുകയായിരുന്നു ബിജെപി. മുൻ തിരഞ്ഞെടുപ്പുകളിൽ സിപിഐ നേരിട്ടിരുന്ന വിമർശനം ഒഴിവാക്കാൻ പന്ന്യൻ രവീന്ദ്രനെ പോലെ ജനകീയനെ സ്ഥാനാർഥിയാക്കികൊണ്ട് എൽഡിഎഫാണ് ആദ്യം കളത്തിൽ ഇറങ്ങിയത്. എന്നാൽ അവസാനം മത്സരം തരൂരും കേന്ദ്രമന്ത്രി തമ്മിലായി.

ALSO READ : Kerala Lok sabha Election Results 2024: നീലത്തിൽ മുങ്ങി കേരളം…; അറിയാം ഓരോ മണ്ഡലത്തിലെയും ജനവിധി

ബിജെപിയുടെ തങ്ങളുടെ ഉറച്ച കോട്ടകളുടെ വോട്ടുകൾ ഇത്തവണ നിലനിർത്തി. രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ തിരുവനന്തപുരത്ത് നിന്നും ഒരു കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന വോട്ടർമാരുടെ ചിന്താഗതിയും തിരുവനന്തപുരത്ത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ പതിവ് കോട്ടയിൽ നിന്നും ഒരു വോട്ട് പോലും കുറയുകയില്ലെന്ന് കണക്കുകൂട്ടിലാണ് അവസാന ലാപ്പിൽ തരൂരിനെ രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം നഗരത്തിന് പുറത്ത് തീരമേഖലയാണ് ഇത്തവണയും തരൂറിനെ രക്ഷപ്പെടുത്തിയത്. 2014 ജയം ഉറപ്പിച്ച രാജഗോപാൽ തോൽപ്പിച്ച് തരൂറിന് രണ്ടാം ജയം നൽകിയതും ഈ തീരമേഖല തന്നെയായിരുന്നു. അന്ന് ബെനറ്റ് എബ്രഹാം എന്ന പ്രമുഖനല്ലാത്ത നേതാവായി എൽഡിഎഫിൻ്റേത്. എന്നാൽ ഇത്തവണ പന്ന്യൻ രവീന്ദ്ര തരൂറിൻ്റെ കണക്കുകൂട്ടിലുകൾ തെറ്റിക്കുമോ എന്ന ഭീതി ആദ്യം തരൂരിൻ്റെ ക്യാമ്പിൽ ഉണ്ടായിരുന്നു.

എന്നാൽ കാൽലക്ഷത്തിൽ നിന്നിരുന്ന കേന്ദ്രമന്ത്രിയുടെ ഭൂരിപക്ഷം ഈ കേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ തിരിച്ചുപിടിക്കുകയായിരുന്നു. 16,000ത്തിൽ അധികം വോട്ടിന് ജയിക്കാനായെങ്കിലും 2019ലെ ആ തിളക്കം ഇത്തവണയുണ്ടായില്ല. താൻ ഇതുവരെ നേരിട്ട ഏറ്റവും പ്രയാസമേറിയ തിരഞ്ഞെടുപ്പ് ഇത്തവണത്തേതായിരുന്നു എന്നാണ് തരൂർ ഔദ്യോഗിക ഫലം വന്നതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞത്.

തിരുവനന്തപുരത്ത് ഫലം ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരത്ത് ഇത്തവണ ആകെ പോൾ ചെയ്തത് 9,62,983 വോട്ടുകളാണ് . അതിൽ 3,58, 155 വോട്ടാണ് തരൂർ ഇത്തവണ നേടിയത്. രണ്ടാം സ്ഥാനത്തുള്ള രാജീവ് ചന്ദ്രശേഖർ നേടിയത് 3,37,920 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തുള്ള പന്ന്യൻ രവീന്ദ്രൻ നേടിയത് 2,44,433 വോട്ടുകളാണ്. 16,077 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയുടെ ജയം

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ